അഞ്ച് വയസ്സുകാരന്റെ കാലില്‍ പിടിച്ച് നിലത്തടിച്ചു കൊന്നു; സന്യാസി വേഷത്തിലെത്തിയ പ്രതി പിടിയില്‍; ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

Must Read

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സന്യാസി വേഷത്തിലെത്തിയ ഒരാള്‍ അഞ്ച് വയസ്സുകാരനെ നിലത്തടിച്ചു കൊന്നു. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ആവര്‍ത്തിച്ച് എറിയുകയും നിലത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഥുരയിലെ ഗോവര്‍ദ്ധന്‍ ഏരിയയിലെ രാധാകുണ്ഡ് കമ്മ്യൂണിറ്റി സെന്ററിന് സമീപമായിരുന്നു സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അകാരണമായി 52 കാരനായ പ്രതി ആക്രമിക്കുകയായിരുന്നു. 5 വയസ്സുകാരന്റെ കാലില്‍ പിടിച്ച് നിലത്തടിച്ച പ്രതി, നിരവധി തവണ കുട്ടിയുടെ വലിച്ചെറിയുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കുട്ടിയുടെ നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തി അക്രമിയെ പിടികൂടി. ഇയാളെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓംപ്രകാശ് എന്നാണ് ഇയാളുടെ പേര്. ആക്രമണത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This