ഇനി പറക്കും, ഇന്ത്യയിൽ 5ജി ഈ വർഷം മുതൽ. ആദ്യം 5ജി സേവനം ലഭിക്കുന്ന നഗരങ്ങൾ കാണാം

Must Read

ഇന്ത്യയിൽ ഈ വർഷം തന്നെ 5ജി ലഭ്യമാകുമെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ 5ജി നെറ്റ്വര്‍ക്ക് അവസാന ഘട്ടത്തിലാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. ‘ഇന്ത്യ ടെലികോം 2022’ ബിസിനസ് എക്സ്പോയെ അഭിസംബോധന ചെയ്യവെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

6ജി നിലവാരം വികസിപ്പിക്കുന്നതില്‍ രാജ്യത്തിന്റെ പങ്കാളിത്തത്തിനും മന്ത്രി ഊന്നല്‍ നല്‍കി. രാജ്യം സ്വന്തമായ 4ജി കോര്‍ & റേഡിയോ ശൃംഖലയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. 5ജി നെറ്റ്വര്‍ക്കും അതിന്റെ വികസനത്തിന്റെ അവസാന ഘട്ടത്തിലാണ്. രാജ്യം ഇന്ന് 6ജി നിലവാരത്തിന്റെ വികസനത്തില്‍, 6ജിയെക്കുറിച്ചുള്ള ചിന്താ പ്രക്രിയയില്‍ പങ്കാളികളാണ് എന്ന് വൈഷ്ണവ് പറഞ്ഞു.

ചില പ്രധാന ഇന്ത്യന്‍ നഗരങ്ങളിൽ 2022 അവസാനത്തോടെ 5ജി നെറ്റ്വര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ 13 മെട്രോ നഗരങ്ങളില്‍ മാത്രമേ ഈ വര്‍ഷം ആദ്യം 5ജി സേവനം ലഭിക്കൂ. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഗുരുഗ്രാം, ചണ്ഡീഗഡ്, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ജാംനഗര്‍, ഹൈദരാബാദ്, പൂനെ, ലഖ്നൗ, ഗാന്ധിനഗര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ടെലികോം ഓപ്പറേറ്റര്‍മാര്‍ 2022-ല്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ സ്‌പെക്ട്രം ലേലം വരും മാസങ്ങളില്‍ നടത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് സെഷനില്‍ പ്രഖ്യാപിച്ചിരുന്നു. പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ്  പദ്ധതിയുടെ ഭാഗമായി 5 ജിക്ക് ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ഡിസൈന്‍ നേതൃത്വത്തിലുള്ള നിര്‍മ്മാണത്തിനായി ഒരു പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുകയാണെന്നും അവര്‍ പ്രഖ്യാപിച്ചു.

Latest News

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സലാഹ് അൽ-ബർദാവിലും ഭാര്യയും കൊല്ലപ്പെട്ടു.

റാഫ: തെക്കൻ ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രായേലി വ്യോമാക്രമണങ്ങൾ ശക്തമാകുന്നതിനിടെ, ഖാൻ...

More Articles Like This