മലപ്പുറത്ത് വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Must Read

മലപ്പുറം: നിലമ്പൂരില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫ(65)യാണ് മരിച്ചത്. അയല്‍വാസിയുടെ വീടിന്റെ ശുചിമുറിയ്ക്ക് പിന്‍ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നിലമ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൈക്കളിൽ തുണി കച്ചവടം നടത്തുകയും, ആക്രി സാധനങ്ങൾ എടുത്ത് വിൽക്കുന്നയാളുമാണ് മരിച്ച ഹനീഫ. ഇന്നലെ ആക്രി സാധനങ്ങൾ കയറ്റി പോയ ഇദ്ദേഹം വൈകിട്ട് അഞ്ചരയോടെ വീട്ടിലെത്തിയിരുന്നു. പിന്നീട് ഇവിടെ നിന്ന് പുറത്തേക്ക് പോയി. പണം വാങ്ങാൻ പോയതാകുമെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ പുലർച്ചെ മൂന്ന് മണിയായിട്ടും ഇദ്ദേഹം തിരികെ വരാതിരുന്നതോടെ തിരച്ചിൽ നടത്തി. ഈ സമയത്താണ് അയൽവാസിയുടെ വീടിന് പുറകിൽ ഹനീഫ മരിച്ചു കിടക്കുന്നതായി വിവരമറിഞ്ഞതെന്ന് മകൻ മുഹമ്മദ് ഷഹൽ പറഞ്ഞു

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This