തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍കുത്തേറ്റ് തൊഴിലാളി മരിച്ചു; അപകടം തോട് വൃത്തിയാക്കുന്നതിനിടെ

Must Read

തൃശൂര്‍: തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍കുത്തേറ്റ് തൊഴിലാളി മരിച്ചു. തൃശൂര്‍ എടത്തുരുത്തിയില്‍ 70 വയസുള്ള തിലകനാണ് മരിച്ചത്. ഏഴ് തൊഴിലാളികള്‍ക്ക് കുത്തേറ്റു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

23 തൊഴിലാളികള്‍ ചേര്‍ന്ന് ഒരു തോട് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുല്‍ക്കാട് വെട്ടുന്നതിനിടെ കടന്നല്‍കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് ഓടിയെങ്കിലും ഇയാള്‍ക്ക് ഓടിമാറാന്‍ കഴിഞ്ഞില്ല. കടന്നല്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This