രക്തം പുരണ്ട വസ്ത്രങ്ങളുമായി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തി; എട്ട് വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു

Must Read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ എട്ട് വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം മകള്‍ രക്തം പുരണ്ട വസ്ത്രങ്ങളുമായി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തുകയായിരുന്നെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് വ്യക്തമാക്കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന ഒരു ആണ്‍കുട്ടി തന്റെ മകളെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

മാതാവിന്റെ പരാതിയില്‍ പ്രതിക്കെതിരെ സെക്ടര്‍-51 പോലീസ് സ്റ്റേഷനില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളാണോ പ്രായപൂര്‍ത്തിയായ ആളാണോ എന്ന് ഇതുവരെ വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This