ദുബൈ: ദുബൈ ഫ്രേമില്‍ ഊഞ്ഞാലാടുന്ന മാവേലിയുടെ വീഡിയോയാണ് ഓണ ദിവസം സോഷ്യല്‍ മീഡിയയില്‍ താരമായത്. ഒരു പരസ്യ കമ്പനിയുടെ ആശയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. മാവേലി തന്റെ രണ്ടാമത്തെ വീട് സന്ദര്‍ശിക്കാന്‍ ദുബൈയിലെത്തിയെന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പലരുടെയും വാട്‌സ്ആപ് സ്റ്റാറ്റസായി മാറിയത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഓണ സദ്യയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ആശംസകള്‍ നേര്‍ന്നത്. ഇപ്പോള്‍ യുകെയിലെ ഷോര്‍ക്ഷെയറില്‍ അവധിക്കാലം ചെലവഴിക്കുന്ന ശൈഖ് ഹംദാന്‍ അവിടെ ഓണസദ്യയുണ്ടോ എന്ന് അറിയില്ലെങ്കിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയുള്ള അദ്ദേഹത്തിന്റെ ഓണാശംസകള്‍ പ്രവാസികളുടെ മനം കവര്‍ന്നു.