പുതുപ്പള്ളി ലൈവാണ്; കഴിഞ്ഞ രണ്ട് തവണ മത്സരിച്ചപ്പോഴും നിങ്ങള്‍ തന്ന പിന്തുണ മൂന്നാം തവണയും ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ്; ജെയ്ക് സി തോമസ്

Must Read

പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഞാന്‍ നിയോഗിക്കപ്പെട്ടത് മുതല്‍ നിങ്ങള്‍ ഓരോരുത്തരെയും നേരില്‍ കാണാനും കഴിഞ്ഞ രണ്ട് തവണ മത്സരിച്ചപ്പോഴും നിങ്ങള്‍ തന്ന പിന്തുണ മൂന്നാം തവണയും ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെയ്ക് സി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഓണവും എട്ട് നോമ്പും തിരഞ്ഞെടുപ്പും ഒക്കെയായി പുതുപ്പള്ളി ലൈവാണ്. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഞാന്‍ നിയോഗിക്കപ്പെട്ടത് മുതല്‍ നിങ്ങള്‍ ഓരോരുത്തരെയും നേരില്‍ കാണാനും കഴിഞ്ഞ രണ്ട് തവണ മത്സരിച്ചപ്പോഴും നിങ്ങള്‍ തന്ന പിന്തുണ മൂന്നാം തവണയും ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ്. ഓണ നാളുകളിലും അത് അങ്ങനെ തന്നെ തുടരുന്നു. ഓണത്തിന് സാധാരണയായി വീട്ടില്‍ നിന്നുള്ള ഉച്ചയൂണ് കുറച്ചു കാലങ്ങളായി പതിവില്ല. കഴിഞ്ഞ നാല് വര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ നടത്തിവരുന്ന ഹൃദയപൂര്‍വ്വം പരിപാടിയോടൊപ്പമാണ് തിരുവോണദിനം. ഇത്തവണയും അതങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ഇത്തവണ ഓണ സദ്യയുണ്ടത് വെള്ളൂര്‍ ഗ്രാമറ്റം അമ്മ വീട്ടിലെ അമ്മമാര്‍ക്കൊപ്പമായിരുന്നു. ദീര്‍ഘകാലമായുള്ള ബന്ധമാണ് അമ്മ വീടുമായുള്ളത്. ഈ പരിപാടികള്‍ക്ക് ശേഷമാണ് വീട്ടിലേക്കെത്തിയത്. അമ്മയും ഭാര്യയും ചേട്ടനും ചേട്ടത്തിയും അവരുടെ കുട്ടികളും ഭാര്യയുടെയും ചേട്ടത്തിയുടെയും മാതാപിതാക്കളും ഉള്‍പ്പെടെ വളരെ കുറച്ചു പേരോടൊപ്പം അല്‍പ്പ നേരം വീട്ടില്‍ ചിലവഴിച്ചു. പിന്നീട് വീണ്ടും തിരഞ്ഞെടുപ്പ് തിരക്കിലേക്ക്.

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This