വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി;ഭീഷണിപെടുത്തി; വീട്ടിലേക്ക് വിളിച്ചുവരുത്തി വാക്കത്തി കൊണ്ട് വെട്ടി; യുവാവ് അറസ്റ്റില്‍

Must Read

മുണ്ടക്കയം: യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി ഭാഗത്ത് കുരിയിലംകാട്ടില്‍ വീട്ടില്‍ ഡെന്നീസ് ദേവസ്യ (31) എന്നയാളെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തില്‍ ആവുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് യുവതി ഇയാളുമായുള്ള സൗഹൃദത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നുണ്ടായ വിരോധം മൂലം ഇയാള്‍ യുവതിയെ ചിത്രങ്ങള്‍ കാണിച്ചു ഭീഷണിപെടുത്തി. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടുകൂടി തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി കയ്യില്‍ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്തു നിന്ന് കടന്നു കളഞ്ഞു. പരാതിയെ തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്ത മുണ്ടക്കയം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This