‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ വിശുദ്ധ ഉമ്മന്‍ചാണ്ടി.. സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ഥിക്കേണമേ’;ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നിവേദനം

Must Read

പുതുപ്പള്ളി: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്കിന്റെ വിജയത്തിനായി നിവേദനം. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനായി എത്തുന്നവര്‍ക്ക് നിവേദനം സമര്‍പ്പിക്കാനായി കല്ലറക്ക് ചുറ്റും കെട്ടിയ തുണിയിലാണ് നിവേദനം പ്രത്യക്ഷപ്പെട്ടത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ വിശുദ്ധ ഉമ്മന്‍ചാണ്ടി.. സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ഥിക്കേണമേ’ എന്നാണ് നിവേദനത്തില്‍ കുറിച്ചിരിക്കുന്നത്. മെല്‍ബില്‍ സെബാസ്റ്റ്യന്‍ ചമ്പക്കര എന്ന ഫേസ്ബുക്ക് അക്കൌണ്ടിലാണ് ഇത്തരമൊരു പോസ്റ്റ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

ഇലക്ഷന് ആയതുകൊണ്ട് രാവിലെ പുതിയ പുണ്യാളന്റെ അടുത്തു പോയി സ: ജയിക്കിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ഥന സമര്‍പ്പിച്ചിട്ടുണ്ട് , പുണ്യാളന്‍ ഒറിജിനല്‍ ആണോന്ന് എട്ടാം തീയതി അറിയാം എന്ന അടിക്കുറിപ്പോട് കൂടിയാണ് ഇയാള്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This