ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍.ബൈജു പൗലോസിനെ വിസ്തരിക്കുന്നത് ഒഴിവാക്കാൻ ഗൂഡാലോചന

Must Read

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി ദിലീപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകുന്നു . പുതിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപെടുത്തിയിട്ടില്ല. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 29 ന് ബൈജു പൗലോസിനെ വിസ്തരിക്കുന്നത് ഒഴിവാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസിൽ പൊലീസ് ഗൂഢാലോചന നടത്തുകയാണെന്നും ദിലീപ് ആരോപിച്ചു.
hപോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച വിസ്താരം നീട്ടിവെക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസിലെ ആന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകളാണ്. ദീലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ ഉള്‍പ്പെടുത്തിയാണ് പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടാം പ്രതി അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, നാലാം പ്രതി അപ്പു, അടുത്ത സുഹൃത്ത് ബൈജു, ആറാം പ്രതി വെളിപ്പെടുത്തലുകളില്‍ പറയുന്ന വിഐപി എന്നിവരാണ്. ബൈജൂകെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ കേസിലെ പ്രതിപട്ടികയിലുള്ള നടന്‍ ദിലീപിന് നല്‍കിയ വിഐപി ആലുവയിലെ രാഷ്ട്രീയ നേതാവാണെന്നായിരുന്നു ദിലീപിന്റെ മുന്‍ സുഹൃത്ത് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് ജാമ്യത്തിലറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിന്റെ വീട്ടില്‍ ഒരു വിഐഎപി എത്തിച്ചു നല്‍കിയെന്നായിരുന്നു ഇയാളുടെ പേരുവിവരമൊന്നും അറിയില്ലെന്നും കണ്ടാലറിയുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇയാള്‍ ആലുവയിലെ രാഷ്ട്രീയവുമായി ബന്ധമുള്ള ഒരു ഉന്നതനാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

അതേ സമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നു.കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് യോഗം നടക്കുന്നത്. എ.ഡി.ജി.പി എസ് ശ്രീജിത്ത്, ക്രൈംബ്രാഞ്ച് ഐ.ജി കെ.പി ഫിലിപ്പ്, എസ്.പി മോഹനചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Latest News

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടു. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ. തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത്...

More Articles Like This