ഇടുക്കി എന്‍ജിനിയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കെഎസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കുത്തിക്കൊന്നു..

Must Read

ഇടുക്കി :ഇടുക്കി എന്‍ജിനിയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി. കണ്ണൂര്‍ സ്വദേശി ധീരജാണ് കൊലപ്പെട്ടത്. ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. കെ.എസ്.യു – എസ്.എഫ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുത്തേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്. അഭിജിത് ടി സുനില്‍, അമല്‍ എ എസ് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.ധീരജിനെ കുത്തി കൊന്നത് യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്ന് ദൃക്‌സാക്ഷിയും ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ സത്യന്‍ പറഞ്ഞു. കുത്തേറ്റ് വീണ ധീരജിനെ ആശുപത്രിയില്‍ എത്തിച്ചതും സത്യനാണ്.

ധീരജിന്റെ നെഞ്ചിനാണ് കുത്തേറ്റത്. ആക്രമണത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി ഓടി പോകുന്നത് കണ്ടെന്നാണ് സത്യന്റെ പ്രതികരണം. ആക്രമണത്തിന് പിന്നില്‍ കെഎസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐയും ആരോപിച്ചു. മണിയാറംകുടി സ്വദേശി നിഖില്‍ പൈലിയാണ് നിഖിലിനെ കുത്തിയതെന്ന് സിപിഐഎം വ്യക്തമാക്കി. കൊലപാതകം നടത്തിയത് കോളേജിന് പുറത്തുനിന്നെത്തിയവരാണെന്നും ആസൂത്രിതമായ കൊലയാണെന്നും സിപിഐഎം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest News

മുസ്ലീം ജനസംഖ്യ കുതിച്ചുയരുന്നു..ലോകത്ത് ക്രിസ്ത്യാനികൾ ന്യൂനപക്ഷമാകുന്നു.ക്രിസ്ത്യാനികൾ ഇംഗ്ലണ്ടിലും വെയിൽസിലും ന്യൂനപക്ഷമായി. മതമില്ലാത്തവരും കൂടിയെന്ന് സെൻസസ് റിപ്പോർട്ട്

ലണ്ടൻ : ലോകത്ത് കൃസ്ത്യാനികൾ ന്യുനപക്ഷമാകുന്നു.2050 ആകുമ്പോഴേക്കും ലോകത്ത് ക്രിസ്ത്യാനികളെ പിന്തള്ളി മുസ്ലിം ഒന്നാമതാകുമെന്ന് പുതിയ റിപ്പോർട്ട്. ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്ത്യാനികൾ ന്യൂനപക്ഷമായെന്ന് സെൻസസ് റിപ്പോർട്ട്....

More Articles Like This