പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയി; പിന്തുടര്‍ന്ന് എക്‌സൈസ് പിടികൂടി; വാഹനത്തില്‍ മൂന്ന് ചാക്കുകള്‍ നിറയെ പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി;ഒരാള്‍ പിടിയില്‍

Must Read

ഇടുക്കി: അടിമാലി ചാറ്റുപാറയില്‍ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടി എക്സൈസ്. വാഹനത്തില്‍ നിന്നും വന്‍ പുകയില ശേഖരമാണ് എക്സൈസ് സംഘം പിടികൂടിയത്. ഈരാറ്റുപേട്ട സ്വദേശി പണ്ടാരപ്പറമ്പില്‍ ഇസ്സ ആണ് പിടിയിലായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ കെയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കായി കൈ കാണിച്ചപ്പോള്‍ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പിന്തുടര്‍ന്നെത്തി നടത്തിയ പരിശോധനയിലാണ് മൂന്ന് ചാക്കുകള്‍ നിറയെ പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. 45 കിലോഗ്രാം തൂക്കം വരുന്ന പുകയിലയാണ് പിടിച്ചെടുത്തത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This