ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസില്‍ കുടുക്കാന്‍ കെബി ഗണേഷ് കുമാര്‍ അടക്കം ഗൂഢാലോചന നടത്തി; കെ.ബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷസമരവുമായി യു.ഡി.എഫ്; രാജിവയ്ക്കണമെന്ന് ആവശ്യം

Must Read

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന കെ.ബി ഗണേഷ് കുമാറിര്‍ നടത്തിയെന്ന സിബിഐ കണ്ടെത്തലിന് പിറകെ പ്രത്യക്ഷസമരവുമായി യു.ഡി.എഫ്. ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയമായുള്ള ആക്രമണം കടുപ്പിക്കാന്‍ മുന്നണി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 19ന് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറിന്റെ ഓഫിസിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാര്‍ പീഡനക്കേസിന്റെ മുഖ്യ ആസൂത്രകന്‍ ഗണേഷ് കുമാറാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. ഇതിനാല്‍ ഗണേഷിനെതിരെ നിയമനടപടി സ്വീകരിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. മറുവശത്ത് ഗണേഷിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുകയും ചെയ്യും.

ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കാന്‍ കെ.ബി ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഗണേഷ് കുമാര്‍, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This