എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. സിആര്‍ ഓമനക്കുട്ടന്‍ (80) അന്തരിച്ചു

Must Read

കൊച്ചി: പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. സിആര്‍ ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവാണ്. ചലച്ചിത്ര സംവിധായകന്‍ അമല്‍നീരദ് മകനാണ്. നടി ജ്യോതിര്‍മയി മരുമകളാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന ഹാസ്യ സാഹിത്യകൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത്. ഇരുപതു വര്‍ഷത്തോളം ‘ദേശാഭിമാനി’യില്‍ നടുക്കോളം എന്ന പക്തി എഴുതി. ജനശക്തി വാരികയിലും എഴുതിയിരുന്നു.

ഓമനക്കഥകള്‍, ഈഴവശിവനും വാരിക്കുന്തവും, അഭിനവശാകുന്തളവും, ശവംതീനികള്‍, കാല്പാട്, പരിഭാഷകള്‍, ഫാദര്‍ ഡെര്‍ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്‍മില, തണ്ണീര്‍ തണ്ണീര്‍ എന്നിവയാണ് പ്രധാന കൃതികള്‍. പെണ്ണമ്മ-രാഘവന്‍ ദമ്പതികളുടെ മകനായി കോട്ടയത്ത് ജനിച്ചു. കൊച്ചിയിലെ വീടിന് ‘തിരുനക്കര’ എന്നായിരുന്നു പേര്.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This