അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; പൂർവ വിദ്യാർഥി അറസ്റ്റിൽ

Must Read

മലപ്പുറം: അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പൂർവ വിദ്യാര്‍ഥി അറസ്റ്റില്‍. മലപ്പുറം കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരി തൊടിയില്‍ ബിനോയ് (26) ആണ് മലപ്പുറം സൈബര്‍ പൊലീസിന്റെ പിടിയിലായത്. മലപ്പുറത്തെ സ്‌കൂളിലെ അധ്യാപികമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി കൂട്ടിചേര്‍ത്ത് പ്രതി രൂപമാറ്റം വരുത്തി പ്രചരിപ്പിച്ചുവെന്നതാണ് കേസ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Read also:ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു;കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി; മര്‍ദ്ദനത്തിന് ശേഷമാണ് കൊലപാതകമെന്ന് പൊലീസ്

ഈ സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയായിരുന്നു പിടിയിലായ ബിനോയ്. മലപ്പുറം അഡീഷനല്‍ എസ്പി പ്രദീപ് കുമാറിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. പ്രതിയെ ഇന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.

 

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This