കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന യുകെ മലയാളിയും റിട്ടയേര്‍ഡ് നഴ്‌സുമായ റോസമ്മ ജെയിംസ് ബാസില്‍ഡണില്‍ അന്തരിച്ചു; വിടപറഞ്ഞത് ചങ്ങനാശ്ശേരി സ്വദേശിനി; സംസ്‌കാരം പിന്നീട്

Must Read

എസക്‌സ്: കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന യുകെ മലയാളിയും റിട്ടയേര്‍ഡ് നഴ്‌സുമായ റോസമ്മ ജെയിംസ് ബാസില്‍ഡണില്‍ അന്തരിച്ചു. ചങ്ങനാശ്ശേരി തുരുത്തി പാലാത്ര കുടുംബാംഗമായ ജെയിംസ് വര്‍ഗീസിന്റെ ഭാര്യയാണ് റോസമ്മ ജെയിംസ്. ബാസില്‍ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കാന്‍സര്‍ ചികിത്സയില്‍ തുടരവേ കഴിഞ്ഞ ദിവസം രാത്രി 11 നാണ് മരിച്ചത്. ഒരു മാസം മുന്‍പാണ് കാന്‍സര്‍ രോഗം തിരിച്ചറിഞ്ഞത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2005 ല്‍ യുകെയില്‍ എത്തിയ റോസമ്മ നഴ്‌സായി ജോലി ചെയ്തു വരികെ ഒരു വര്‍ഷം മുന്‍പാണ് റിട്ടയര്‍ ചെയ്തത്. യുകെയില്‍ എത്തും മുന്‍പ് സൗദി കിങ് ഖാലിദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 25 വര്‍ഷം നഴ്‌സായി ജോലി ചെയ്തിരുന്നു. സംസ്‌കാരം പിന്നീട് യുകെയില്‍ തന്നെ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.

ലോക കേരളാ സഭാംഗവും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റുമായ സി എ ജോസഫ് സഹോദരി ഭര്‍ത്താവാണ്. മക്കള്‍: ഷെറിന്‍ ജെയിംസ് (ഓസ്‌ട്രേലിയ), ജെബിന്‍ ജെയിംസ്.(യുകെ) മരുമകന്‍: ഫ്രാങ്ക് തമ്പി കായനാട്ട് (ഓസ്‌ട്രേലിയ). സഹോദരങ്ങള്‍: ഏലിയാമ്മ ജോണി (മധ്യപ്രദേശ്), മേരി ലൂക്കോസ് (കോട്ടയം), ട്രസി ജോര്‍ജ് (മധ്യപ്രദേശ്), സിസ്റ്റര്‍ ആനി ജോര്‍ജ് (ആസ്സാം), ജോസഫ് വര്‍ക്കി (ബാസില്‍ഡണ്‍, യുകെ), കാതറിന്‍ ജോബ് (കോതമംഗലം), അല്‍ഫോന്‍സ ജോസഫ് (ബേസിംഗ്സ്റ്റോക്ക്, യുകെ), ഫിലോമിന സെബാസ്റ്റ്യന്‍ (കാഞ്ഞിരപ്പള്ളി).

Latest News

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു!!..സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്ന് കോടതി

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു. പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന...

More Articles Like This