‘മുടിയനായ പുത്രന്‍’ കൗമാരക്കാര്‍ക്കിടയില്‍ ഏറ്റവും നീളംകൂടിയ മുടിയെന്ന ഗിന്നസ് റെക്കോര്‍ഡ് 15 കാരന്; മുടിയുടെ നീളം 146 സെ മി

Must Read

ഉത്തര്‍പ്രദേശ് സ്വദേശിയായ സിദക്ദീപ് സിങ് ചാഹല്‍ സ്വന്തമാക്കി ലോക റെക്കോര്‍ഡ്. കൗമാരക്കാര്‍ക്കിടയിലെ ഏറ്റവും നീളംകൂടിയ മുടിയെന്ന ഗിന്നസ് റെക്കോര്‍ഡാണ് ഈ പതിനഞ്ചുകാരന്‍ സ്വന്തമാക്കിയത്. 146 സെന്റി മീറ്ററാണ് സിദക്ദീപിന്റെ മുടിയുടെ നീളം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് സിദക്ദീപിന്റേയും മുടിയുടേയും വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

കുട്ടിയായിരുന്നപ്പോള്‍ തനിക്ക് നീളമുള്ള മുടി ഇഷ്ടമായിരുന്നില്ലെന്നും മുടി വെട്ടാന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുമായിരുന്നുവെന്നും സിദക്ദീപ് സിങ് ചാഹല്‍ പറഞ്ഞു. എന്നാല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മുടി തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

 


രണ്ടാഴ്ചയിലൊരിക്കലാണ് സിദക്ദീപിന്റെ തലകുളി. തല കുളിക്കാനും, ഉണക്കാനും, ചീകാനും കൂടി ഏതാണ്ട് ഒരു മണിക്കൂര്‍ സമയമെടുക്കും. അമ്മയാണ് പ്രധാന സഹായി. അമ്മയില്ലായിരുന്നെങ്കില്‍ ഇതെല്ലാം ചെയ്ത് തീര്‍ക്കാന്‍ ഒരു ദിവസം പോലും മതിയാകില്ലെന്നാണ് സിദക്ദീപിന്റെ വാദം. മുടിയെല്ലാം ചീകി വാരിക്കെട്ടി ബണ്‍ പോലെയാക്കിയ ശേഷം ടര്‍ബന്‍ വെച്ച് കെട്ടിവെക്കുകയാണ് പതിവ്.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This