ബി.ജെ.പി രാമക്ഷേത്രം ബോംബിട്ട് തകര്‍ത്ത് മുസ്‌ലിംകളെ കുറ്റപ്പെടുത്താന്‍ സാധ്യതയുണ്ട്; കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാമര്‍ശം വിവാദമാകുന്നു

Must Read

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ബി.ആര്‍ പാട്ടീലീന്റെ പ്രസംഗം വിവാദത്തില്‍. ‘അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് വിജയിക്കാന്‍ വേണ്ടി അവര്‍ തന്നെ (ബി.ജെ.പി) രാമക്ഷേത്രം ബോംബിട്ട് മുസ്‌ലിംകളെ കുറ്റപ്പെടുത്താനുള്ള സാധ്യതയുണ്ട്.’ എന്നാണ് വീഡിയോയില്‍ പറയുന്നത്. കര്‍ണാടക ബി.ജെ.പി എക്സിലാണ് (ട്വിറ്റര്‍) എം.എല്‍.എയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചത്. അതേസമയം ബി.ആര്‍ പാട്ടീല്‍ എപ്പോഴാണ് ഈ പരാമര്‍ശം നടത്തിയതെന്ന് വ്യക്തമല്ലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാട്ടീലിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി. എം.എല്‍.എയുടെ പ്രസ്താവന ഹിന്ദു-മുസ്‌ലിം സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതാണെന്ന് ബി.ജെ.പി ആരോപിച്ചു.

‘ഹിന്ദുത്വത്തിന്റെ അടിത്തറയെ ചോദ്യം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ രാമക്ഷേത്രത്തിനുനേരെ കണ്ണ് വെച്ചുകഴിഞ്ഞു. രാമക്ഷേത്രം അസ്ഥിരപ്പെടുത്താനും ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങളുണ്ടാക്കി അത് സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതാണ് ബിആര്‍ പാട്ടീല്‍ അബദ്ധത്തില്‍ സൂചിപ്പിച്ചത്,’ ബിജെപി എക്‌സില്‍ കുറിച്ചു.

 

Latest News

ഗാസ അമേരിക്ക ഏറ്റെടുക്കും, ട്രംപ് നെതന്യാഹു കൂടിക്കാഴ്ചയിൽ നിർണായക നീക്കം. എല്ലാ പലസ്തീൻകാരും ഒഴിഞ്ഞുപോണം.പലസ്തീൻകാർ ഗസ്സ വിടണമെന്ന ട്രംപിന്റെ നിർദേശം ഹമാസ് തള്ളി.മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല; ഗാസയെ...

വാഷിങ്ടൺ: ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ-ഹമാസ് സംഘർഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും, മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്നും ട്രംപ്...

More Articles Like This