ഇംഫാല്‍: മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. മെയ്തി വിഭാഗത്തില്‍പ്പെട്ട 17 ഉം 20 ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ജൂലൈയിലാണ് ഇവരെ കാണാതായത്. 17 കാരനായ ഹിജാം ലിന്തോയിംഗമ്പി, 20 കാരന്‍ ഫിജാം ഹേംജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇവര്‍ കാട്ടില്‍ സായുധസംഘത്തിന്റെ താവളത്തില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഇവര്‍ക്ക് സമീപം തോക്കുമേന്തി രണ്ടുപേര്‍ നില്‍ക്കുന്നതും ചിത്രങ്ങളിലുണ്ട്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ പറഞ്ഞു.