വീടിനുള്ളില്‍ രക്തം വാര്‍ന്ന നിലയില്‍ ഗൃഹനാഥന്‍; കൊലപാതകമാണെന്ന് സംശയം

Must Read

കാസര്‍കോട്: തൃക്കരിപ്പൂരില്‍ ഗൃഹനാഥന്‍ വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പരത്തിച്ചാല്‍ സ്വദേശി എം.വി ബാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇയാള്‍ വീട്ടില്‍ നിന്നും മാറി വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്.രാത്രി ബാലകൃഷ്ണന്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നും വലിയ ശബ്ദം കേട്ടിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസില്‍ മൊഴി നല്‍കി. രാവിലെ അയല്‍വാസികളെത്തി നോക്കിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവസ്ഥലത്ത് നിന്നും മരുമകന്റെ തിരിച്ചറിയില്‍ രേഖ പൊലീസിന് ലഭിച്ചതാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നത്. ഇയാള്‍ ഒളിവിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Latest News

കെജ്രിവാളിന് ഇടക്കാല ജാമ്യം !50 ദിവസത്തെ ജയില്‍വാസം,ഇ.ഡിക്ക് തിരിച്ചടി!! വന്‍ സ്വീകരണമൊരുക്കി എഎപി പ്രവര്‍ത്തകര്‍

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

More Articles Like This