ഒറ്റപ്രസവത്തില്‍ 9 കുട്ടികള്‍ക്ക് ജന്മം നല്‍കി അമ്മ; വീഡിയോയുടെ സത്യം എന്ത്?

Must Read

ഒറ്റപ്രസവത്തില്‍ 9 കുട്ടികള്‍ക്ക് ജന്മം നല്‍കിയ അമ്മയുടെ ദൃശ്യങ്ങള്‍ എന്ന പേരിലൊരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഞരമ്പുകളെല്ലാം തെളിഞ്ഞ് പുറത്തുകാണും വിധത്തില്‍ വലിയ നിറവയറുമായി യുവതി ആശുപത്രി ബെഡില്‍ ഇരിക്കുന്നതാണ് വീഡിയോയില്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സെപ്റ്റംബര്‍ മാസത്തിലാണ് സാമൂഹ്യമാധ്യമമായ എക്സില്‍ (ട്വിറ്റര്‍) വീഡിയോ പ്രത്യക്ഷപ്പെട്ടത്. വലിയ വയറുമായി ആശുപത്രി ബെഡിലിരിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ഇതിലുണ്ട്. നിരത്തി കിടത്തിയിരിക്കുന്ന ഒന്‍പത് കുട്ടികളെ കാണിക്കുന്നുമുണ്ട് വീഡിയോയില്‍. വലിയ വയറുമായി യുവതി നില്‍ക്കുന്ന വീഡിയോയുടെ ചില ട്വീറ്റുകളില്‍ കാണാം. ‘9 കുട്ടികളുമായി ഒന്‍പത് മാസം കഴിഞ്ഞ അമ്മ. അമ്മമാര്‍ മഹത്തരമാണ്’ എന്നിങ്ങനെയുള്ള കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എക്സില്‍ നിരവധി പേര്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത് കാണാം

വസ്തുത

വയറില്‍ അര്‍ബുദവും കരള്‍രോഗവും ബാധിച്ച യുവതിയുടെ ദൃശ്യമാണിത് എന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണിയായതിനാലല്ല, ഗുരുതര രോഗത്താല്‍ വയറ് വീര്‍ക്കുകയായിരുന്നു ഇവരുടേത്. മെലിഞ്ഞ സ്ത്രീയായിരുന്ന ഇവര്‍ക്ക് രണ്ട് വര്‍ഷം കൊണ്ടാണ് ഈ മാറ്റമുണ്ടായത്. അതിനാല്‍തന്നെ ഒന്‍പത് കുട്ടികളെ ഗര്‍ഭംധരിച്ച അമ്മയുടെ വയറിന്റെ വീഡിയോ അല്ല പ്രചരിക്കുന്നത്. അതേസമയം വീഡിയോയില്‍ കാണിക്കുന്ന കുട്ടികളുടെ ഭാഗം എവിടെ നിന്നുള്ളതാണ് എന്ന് റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ കണ്ടെത്താനായില്ല.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This