മുന്‍ വടകര എം.എല്‍.എയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ അഡ്വ.എം.കെ പ്രേംനാഥ് അന്തരിച്ചു

Must Read

വടകര : മുന്‍ വടകര എം.എല്‍.എയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവും എല്‍.ജെ.ഡി സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ. എം.കെ പ്രേംനാഥ് (73)കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. കുറച്ച് ദിവസങ്ങളായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അഴിയൂര്‍ സ്‌കൂള്‍, മടപ്പള്ളി ഗവ.കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.വടകര എം.എല്‍. എ, വടകര റൂറല്‍ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പ്രവര്‍ത്തിച്ച് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ജില്ലാ സംസ്ഥാന നേതാവായി പ്രവര്‍ത്തിച്ച പ്രേംനാഥ് മികച്ച അഭിഭാഷകന്‍ കൂടിയായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് പോലീസിന്റെ ഭീകര മര്‍ദ്ദനത്തിന് വിധേയനായിരുന്നു. ലാളിത്യമാര്‍ന്ന പൊതുജീവിതത്തിലൂടെ സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങളുമായി ആത്മബന്ധം പുലര്‍ത്തുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This