സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര മുറിവ്; പെൺകുട്ടി മരണത്തിന്റെ വക്കിലായിരുന്നു; ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ സഹായിക്കാത്തവർക്കെതിരെ കേസെടുക്കും

Must Read

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ സഹായിക്കാത്തവര്‍ക്കെതിരെ കേസെടുത്തേക്കുമെന്ന് സൂചന. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വഴിനീളെ സഹായം അഭ്യര്‍ഥിക്കുന്നതിന്റെ ഹൃദയഭേദമായ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി തുടങ്ങിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി മുറിവേറ്റിരുന്നു. ചികിത്സ ലഭിക്കാന്‍ താമസിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കുമായിരുന്നു എന്നു കുട്ടിയെ പരിചരിച്ചവര്‍ വെളിപ്പെടുത്തി.

ഗുരുതരാവസ്ഥ തരണം ചെയ്യുന്ന പെണ്‍കുട്ടി കനത്ത മാനസികാഘാതവും വേദനയും അനുഭവിക്കുകയാണ്. ബോധം തെളിഞ്ഞപ്പോള്‍ പെണ്‍കുട്ടി അമ്മയെ വിളിക്കുകയും സ്‌കൂള്‍ യൂണിഫോം ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സമയത്ത് സ്‌കൂള്‍ യൂണിഫോം ആയിരുന്നു ധരിച്ചിരുന്നത്. എന്നാല്‍ ബന്ധുക്കളുടെ പേര് പറയാനോ സ്വദേശം എവിടെയാണെന്ന് പറയാനോ സാധിച്ചില്ലെന്നും അധികൃതര്‍ അറിയിച്ചു.

കുട്ടി മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ കാണാനില്ലെന്ന് അറിയിച്ച് പൊലീസില്‍ പരാതി നല്‍കാന്‍ ചെന്നെങ്കിലും അവഗണിക്കുകയാണുണ്ടായതെന്നും ബന്ധുക്കള്‍ പറഞ്ഞു. സത്‌ന ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് പരാതിയുമായി ഞായറാഴ്ച എത്തിയത്. നിങ്ങള്‍ തന്നെ തിരച്ചില്‍ നടത്താനും കണ്ടില്ലെങ്കില്‍ 24 മണിക്കൂര്‍ കഴിഞ്ഞ് വരാനുമാണ് പൊലീസ് പറഞ്ഞത്.

മുത്തച്ഛന്‍ പുല്ലരിയാന്‍ പോയപ്പോള്‍ ഞായറാഴ്ച ആരോടും പറയാതെയാണ് പെണ്‍കുട്ടി പുറത്തുപോയതെന്ന് ബന്ധു പറഞ്ഞു. വൈകുന്നേരമായിട്ടും കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്. രാത്രി പത്ത് മണിയോടെയാണ് പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയത്. പൊലീസ് സ്റ്റേഷനില്‍നിന്നു മടങ്ങിയ ബന്ധുക്കള്‍ രാത്രി മുഴുവന്‍ പലയിടത്തും അന്വേഷണം നടത്തി. കണ്ടെത്താന്‍ സാധിക്കാതെ വീണ്ടും പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയാറായത്. രണ്ട് വയസ്സുള്ളപ്പോള്‍ പെണ്‍കുട്ടിയെ അമ്മ ഉപേക്ഷിച്ചു പോയതാണ്. പിതാവ് മാനസികാസ്വാസ്ഥ്യമുള്ള ആളാണ്. മുത്തശ്ശിയായിരുന്നു പെണ്‍കുട്ടിയെ സംരക്ഷിച്ചിരുന്നത്. മുത്തശ്ശിയെയാണ് അമ്മയായി കണ്ടിരുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഇവരും മരിച്ചു. ഇത് പെണ്‍കുട്ടിക്ക് വലിയ മാനസികാഘാതം ഉണ്ടാക്കിയിരുന്നുവെന്നും ബന്ധു പറഞ്ഞു.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലുകളില്‍ മുട്ടിയിട്ടും നാട്ടുകാര്‍ ആട്ടിപ്പായിക്കുകയായിരുന്നു. പെണ്‍കുട്ടി അര്‍ധനഗ്‌നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലില്‍ മുട്ടുന്ന ചിത്രം പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This