മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍; മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകള്‍; ഷര്‍ട്ട് ഉപയോഗിച്ചാണ് മരത്തില്‍ കെട്ടിത്തൂക്കിയതെന്ന് പൊലീസ്

Must Read

ന്യൂഡല്‍ഹി: മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. എസ്എന്‍ഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി.പി. സുജാതന്‍ (60) ആണു കൊല്ലപ്പെട്ടത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദ്വാരകയില്‍ തിരുപ്പതി പബ്ലിക് സ്‌കൂളിനു സമീപം താമസിക്കുന്ന സുജാതന്‍ വ്യാഴം രാത്രി ഒന്‍പതു മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്കു പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള പാര്‍ക്കില്‍ മൃതദേഹം കണ്ടത്.
പഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ട്. സുജാതന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ചാണ് മരത്തില്‍ കെട്ടിത്തൂക്കിയതെന്ന് പൊലീസ് അറിയിച്ചു. ഭാര്യ: പ്രീതി. മക്കള്‍: ശാന്തിപ്രിയ, അമല്‍ (കോളജ് വിദ്യാര്‍ഥി).

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This