പെണ്‍കുട്ടിക്ക് ഷര്‍ട്ട് നല്‍കി; ഞാന്‍ ആശങ്കയിലായിരുന്നു; ആദ്യമായാണ് ഇത്തരം അവസ്ഥ; പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ റോഡില്‍ വിട്ടു എന്നതു മാത്രമാണു താന്‍ ചെയ്ത കുറ്റം; ഓട്ടോയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നു പിടികൂടിയ രാകേഷ് പറഞ്ഞു

Must Read

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലാത്സംഗത്തിന് ഇരയായ 12 വയസുകാരിയെ വസ്ത്രങ്ങള്‍ നല്‍കി താന്‍ സഹായിച്ചിരുന്നെന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ റോഡില്‍ വിട്ടു എന്നതു മാത്രമാണു താന്‍ ചെയ്ത കുറ്റമെന്നും ഓട്ടോ ഡ്രൈവര്‍ രാകേഷ് മാളവ്യ പൊലീസിനോടു പറഞ്ഞു. താന്‍ ധരിച്ചിരുന്ന കാക്കി ഷര്‍ട്ട് പെണ്‍കുട്ടിക്കു നല്‍കിയതായും ആശുപത്രിയില്‍ എത്തിക്കാതിരുന്നതില്‍ തനിക്കു ഖേദമുണ്ടെന്നും രാകേഷ് വിശദീകരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓട്ടോയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നു പിടികൂടിയ രാകേഷ് നാലു രാത്രിയാണു പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞത്. ഇയാള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പൊലീസ് സംശയിച്ചിരുന്നു. രാകേഷിനു പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ഉടന്‍ തന്നെ വിവരം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യാമായിരുന്നെന്നും പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാവുമെന്നും കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാത്തതിനു പോക്‌സോ വകുപ്പു പ്രകാരം നടപടി നേരിടേണ്ടിവരുമെന്നും ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു.

മണിക്കൂറുകളാണു ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഹായം ആവശ്യപ്പെട്ടു വീടുകള്‍ തോറും കയറിയിറങ്ങിയത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This