ഇന്‍സ്റ്റഗ്രാം റീല്‍ എടുക്കുന്നതിനിടെ 16കാരൻ ട്രെയിനിടിച്ച് മരിച്ചു; അപകടം സുഹൃത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തവേ

Must Read

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ഇന്‍സ്റ്റഗ്രാം റീല്‍ എടുക്കുന്നതിനിടെ കൗമാരക്കാരന്‍ ട്രെയിനിടിച്ച് മരിച്ചു. ഫര്‍ഹാന്‍ എന്ന 16കാരനാണ് മരിച്ചത്. ഫര്‍ഹാന്റെ സുഹൃത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തവേയായിരുന്നു അപകടം. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശിലെ ജഹാംഗിരാബാദിലെ തേരാ ദൗലത്പൂരില്‍ താമസിക്കുന്ന ഫര്‍ഹാന്‍ സുഹൃത്തുക്കളായ ഷുഐബ്, നാദിര്‍, സമീര്‍ എന്നിവരോടൊപ്പം സമീപത്തുള്ള ഒരു ഘോഷയാത്ര കാണാന്‍ പോകുന്ന വേളയിലാണ് അപകടം സംഭവിച്ചത്. ട്രാക്കില്‍ നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വേഗതയില്‍ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News

കെജ്രിവാളിന് ഇടക്കാല ജാമ്യം !50 ദിവസത്തെ ജയില്‍വാസം,ഇ.ഡിക്ക് തിരിച്ചടി!! വന്‍ സ്വീകരണമൊരുക്കി എഎപി പ്രവര്‍ത്തകര്‍

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

More Articles Like This