ആര്‍ക്കാണ് നല്ലൊരു റിലേഷന്‍ഷിപ്പുള്ളത്? ആര്‍ക്കാണ് നല്ലൊരു പ്രണയ ജീവിതവും ദാമ്പത്യവുമുള്ളത്? നടി നര്‍ഗിസ് ഫഖ്രി മനസ്തുറന്നു

Must Read

ബോളിവുഡിലെ റിലേഷന്‍ഷിപ്പുകളെക്കുറിച്ച് നടി നര്‍ഗിസ് ഫഖ്രി നടത്തിയ പ്രസ്താവന വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഇന്ത്യന്‍ താരങ്ങളില്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ചുള്ള ഉപദേശത്തിനായി ആരെയാണ് സമീപിക്കാറുള്ളതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നര്‍ഗിസ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ആരേയും സമീപിക്കാറില്ലെന്നാണ് നര്‍ഗിസ് പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ ആരും സത്യം പറയില്ലെന്നാണ് നര്‍ഗിസ് പറയുന്നത്. പുറമെ കാണുന്നത് പോലെയല്ലെന്നും ആര്‍ക്കും നല്ലൊരു ബന്ധമില്ലെന്നും നര്‍ഗിസ് പറയുന്നു. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നര്‍ഗിസ് മനസ് തുറന്നത്.

”ആര്‍ക്കാണ് നല്ലൊരു റിലേഷന്‍ഷിപ്പുള്ളത്? ആര്‍ക്കാണ് നല്ലൊരു പ്രണയ ജീവിതവും ദാമ്പത്യവുമുള്ളത്? ഞാന്‍ ആരുടേയും ഉപദേശം തേടില്ല, സത്യത്തില്‍. എല്ലാം വ്യത്യസ്തമാണ്. ആരും സത്യം പറയില്ല. സത്യസന്ധരായ സുഹൃത്തുക്കളുണ്ടെങ്കില്‍ അവരല്ലാതെ. മിക്കവരും സത്യം മറച്ചു വെക്കുന്നവരാണ്. അവര്‍ക്ക് എല്ലാം പെര്‍ഫെക്ടാണെന്ന് തോന്നിപ്പിക്കണം. ഞാന്‍ എന്റെ തന്നെ ബുദ്ധി ഉപയോഗിക്കും. അല്ലെങ്കില്‍ ഒരു തെറാപ്പിസ്റ്റിനെ കാണും. മറ്റാരോടും ചോദിക്കില്ല” എന്നാണ് നര്‍ഗിസ് പറയുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This