ഭര്‍ത്താവിനൊപ്പമുള്ള പ്രണയ ചിത്രം പങ്കുവെച്ച് നടി മഹാലക്ഷ്മി

Must Read

നടി മഹാലക്ഷ്മിയുടെ ഭര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖറിനൊപ്പമുള്ള പ്രണയ ചിത്രം വൈറല്‍. കഴിഞ്ഞ ദിവസങ്ങളില്‍ രവീന്ദര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിരുന്നു. ഇതിലിപ്പോള്‍ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്.’എന്നില്‍ പുഞ്ചിരി കൊണ്ടുവരുന്നതില്‍ നിങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല. ആരെയും സ്‌നേഹിക്കാനുള്ള യഥാര്‍ഥ കാരണം വിശ്വാസമാണ്. എന്നാല്‍ ഇവിടെ എന്നേക്കാള്‍ വിശ്വാസം നിന്നെ സ്‌നേഹിക്കുന്നു. പഴയ പോലെ അതേ സ്‌നേഹം വര്‍ഷിച്ച് എന്നെ സംരക്ഷിക്കൂ. സ്‌നേഹം മാത്രം, എന്ന് സ്വന്തം അമ്മു’. ഇങ്ങനെയാണ് ചിത്രത്തിന് അടിക്കുറിപ്പായി നടി കുറിച്ചിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അറസ്റ്റിലായ രവീന്ദറിനെതിരെ മഹാലക്ഷ്മി തെളിവുകള്‍ നല്‍കിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. തന്നെ വഞ്ചനയിലൂടെയാണ് രവീന്ദര്‍ വിവാഹം ചെയ്തതെന്നും രവീന്ദറിന്റെ തട്ടിപ്പ് കേസിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമൊക്കെ നടി മൊഴിയായി നല്‍കിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അതെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമാണെന്ന് ഈ ഒരു ചിത്രത്തിലൂടെ മഹാലക്ഷ്മി പറയാതെ പറയുന്നു.

മഹാലക്ഷ്മിയുടെയും രവീന്ദര്‍ ചന്ദ്രശേഖറിന്റെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This