ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Must Read

ആലപ്പുഴ: കുട്ടനാട് ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാര്‍ഡ് ചേന്നങ്കരി ചാലച്ചിറ വീട്ടില്‍ റെജിമോന്റെയും മനീഷയുടെയും മകള്‍ ആര്‍ നിരഞ്ജനയാണ് മരിച്ചത്. കുട്ടമംഗലം എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് വൈകിട്ട് സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ ശേഷമാണു സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോയിരിക്കുകയായിരുന്നു. മുത്തശ്ശി മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുറിയില്‍ കയറിയ കുട്ടിയെ പുറത്തേക്കു കാണാതായതിനെ തുടര്‍ന്ന് മുത്തശി മുറിക്കുള്ളില്‍ കയറി നോക്കി. അപ്പോഴാണു അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

മുത്തശി ഉടന്‍ ബന്ധുക്കളെ വിളിച്ചുവരുത്തി കൈനകരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Latest News

മോദി മത്സരിക്കുന്ന വാരാണസി അടക്കം 57 മണ്ഡലങ്ങളിൽ വിധിയെഴുത്ത്!!; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പുരോഗമിക്കുന്നു

ന്യൂഡൽഹി: 57 സീറ്റുകളിലേക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു .പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന വാരാണസി...

More Articles Like This