പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്ക് ഇന്ന് ഒരാണ്ട്. സാമ്പത്തിക അഭിവൃദ്ധിക്കുള്ള പൂജയ്ക്കായി രണ്ട് സ്ത്രീകളെ വെട്ടിനുറുക്കി മാംസം കറിവച്ച് കഴിച്ചെന്ന കേസ് വിചാരണ കാത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനൊന്നിനാണ് ഇലന്തൂര്‍ കടകംപള്ളി വീട്ടിലെ പൈശാചിക കൃത്യം പുറംലോകമറിഞ്ഞത്. ഇലന്തൂര്‍ കടകംപള്ളി വീട്ടില്‍ ഭഗവല്‍ സിംഗ് (68), രണ്ടാം ഭാര്യ ലൈല (52), മന്ത്രവാദത്തിനെത്തിയ പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി (52) എന്നിവരാണ് കേസിലെ പ്രതികള്‍.
2022 ജൂണ്‍ എട്ടിന് രാത്രിയിലാണ് ആദ്യ ദുര്‍മന്ത്രവാദം നടന്നത്. കാലടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലിയെ (49) കെട്ടിയിട്ട് കഴുത്തറുത്താണ് ബലി നല്‍കിയത്. സെപ്തംബര്‍ 26നാണ് സേലം ധര്‍മ്മപുരി സ്വദേശി പത്മത്തെയാണ് (52) ബലികൊടുത്തത്. പത്മ കേസിലെ കുറ്റപത്രം കഴിഞ്ഞ ജനുവരി ഏഴിന് എറണാകുളം ജ്യുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലും റോസിലിന്‍ കേസിന്റെ കുറ്റപത്രം ജനുവരി 21ന് പെരുമ്പാവൂര്‍ കോടതിയിലും സമര്‍പ്പിച്ചു. ഷാഫിയും ഭഗവല്‍സിംഗും വിയ്യൂര്‍ ജയിലിലാണ്. ലൈല കാക്കനാട് ജയിലിലും.