സിനിമയിൽ നിന്ന് ഇടവേള എടുത്ത് സാനിയ; കാരണം വെളിപ്പെടുത്തി താരത്തിന്റെ പോസ്റ്റ്

Must Read

സിനിമയില്‍ നിന്ന് മൂന്നുവര്‍ഷത്തെ ഇടവേള എടുത്തിരിക്കുകയാണ് നടി സാനിയാ ഇയ്യപ്പന്‍. ലണ്ടനില്‍ പഠനത്തിന് ചേര്‍ന്നിരിക്കുകയാണ് താരം. ബി എ (ഓണേഴ്‌സ് )ആക്ടിംഗ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന കോഴ്‌സിന് സാനിയ ചേര്‍ന്നിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

167 വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള യൂണിവേഴ്‌സിറ്റി ഫോര്‍ ദ് ക്രിയേറ്റീവ് ആര്‍ട്‌സിലാണ് കോഴ്‌സ് ചെയ്യുന്നത്. സെപ്തംബറില്‍ കോഴ്‌സ് ആരംഭിച്ചു.

സര്‍വകലാശാല ഐ ഡി കാര്‍ഡ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച് സാനിയ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഒപ്പം താരം ലണ്ടനില്‍നിന്നുള്ള മനോഹര ചിത്രങ്ങളും അടുത്തിടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചു. 2026 ജൂണ്‍ വരെയാണ് കോഴ്‌സ്. ഒഴിവ് സമയത്ത് താരം സിനിമരംഗത്ത് തുടരുമോ എന്ന കാര്യം വ്യക്തമല്ല. നിവിന്‍പോളി ചിത്രം സാറ്റര്‍ഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ സിനിമ.

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടിയ സാനിയ ‘ബാല്യകാല സഖി’ എന്ന സിനിമയിലൂടെയാണ് ആദ്യം വെള്ളിത്തിരയിലെത്തുന്നത്. 2017ല്‍ ഇറങ്ങിയ ക്വീനാണ് താരത്തെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിലും സാനിയ ശ്രദ്ധേയമായ വേഷമാണ് ചെയ്തിരുന്നത്. പിന്നീട് പല സിനിമകളിലും ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സാനിയ അവതരിപ്പിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This