നിയമനക്കോഴ കേസ്; ഹരിദാസിനെ പ്രതിയാക്കേണ്ട; സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്ന് പോലീസിന് നിയമോപദേശം

Must Read

തിരുവനന്തപുരം: നിയമനക്കോഴ കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ നിലവില്‍ പ്രതിയാക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ഹരിദാസിനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം. അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ തെളിവുകള്‍ വരുന്ന മുറക്ക് പ്രതിയാക്കുന്നത് തീരുമാനിക്കാമെന്നും ഈ കേസില്‍ അഴിമതി നിരോധന വകുപ്പ് നിലനില്‍ക്കില്ലെന്നും നിയമോപദേശം ലഭിച്ചു. കന്റോണ്‍മെന്റ് പൊലീസാണ് കേസില്‍ നിയമോപദേശം തേടിയത്. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കല്ലംമ്പിളി മനുവാണ് നിയമോപദേശം നല്‍കിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യവകുപ്പില്‍ മരുമകള്‍ക്ക് താല്‍ക്കാലിക നിയമം ലഭിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ പി എ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസിന്റെ പരാതി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This