തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ കുലശേഖരത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രൊഫസര്‍ പിടിയില്‍. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുകൃത(27)യെ ആണ് കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രൊഫസര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ പേര് ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്ക് കാരണമായ പ്രൊഫസര്‍ പരമശിവം സുകൃതയെ മാനസികമായി പീഡിപ്പിച്ചതായി തെളിഞ്ഞതോടെയാണ് ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.