ഭീമന്‍ അനക്കോണ്ടയെ കൈ കൊണ്ട് പിടിച്ച് യുവാവ്; പാമ്പിന്റെ നെറുകയില്‍ ഉമ്മ നല്‍കി; ഞെട്ടിക്കുന്ന വീഡിയോ കാണാം

Must Read

മിയാമി: ഒരു ഭീമന്‍ അനക്കോണ്ടയെ വെറും കൈ കൊണ്ട് പിടികൂടുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫ്ളോറിഡയിലെ മിയാമിയില്‍ നിന്നുള്ള മൃഗശാല ജീവനക്കാരനായ മൈക്ക് ഹോള്‍സ്റ്റണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഈ വീഡിയോ. തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ വച്ചാണ് പാമ്പിനെ പിടികൂടുന്നത്. വിവിധ തരത്തിലുള്ള വന്യമൃഗങ്ങളുമയി ഇടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ ഹോള്‍സ്റ്റണ്‍ സോഷ്യല്‍മീഡിയയില്‍ പതിവായി പങ്കുവയ്ക്കാറുണ്ട്. ചതുപ്പ് നിലത്തിലെ വെള്ളത്തില്‍ സുഖമായി കിടക്കുന്ന പാമ്പിനെയാണ് വീഡിയോയില്‍ കാണുന്നത്. മൈക്ക് വളരെ എളുപ്പത്തില്‍ തന്നെ അനക്കോണ്ടയെ പിടികൂടി. വലിയ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ പാമ്പ് ചുരുണ്ടുകൂടാന്‍ ശ്രമിച്ചപ്പോള്‍ മെരുക്കി നെറുകയിലൊരു ഉമ്മയും കൊടുത്തു മൈക്ക്. 11. 2 മില്യണ്‍ പേരാണ് അനക്കോണ്ടയെ പിടികൂടുന്ന വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ മൈക്കിന്റെ ധീരതയെ അഭിനന്ദിക്കുന്നുമുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

View this post on Instagram

 

A post shared by Mike Holston (@therealtarzann)

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This