പിസി ജോർജ് ബിജെപിയിൽ. ജനപക്ഷം സെക്യുലര്‍ ബിജെപിയില്‍ ലയിക്കും.ഹെറാൾഡ് മുന്നേ റിപ്പോർട്ട് ചെയ്തത് സത്യമായി

Must Read

ന്യൂഡല്‍ഹി: പി.സി. ജോര്‍ജ് ബിജെപിയിൽ. ജോർജിന്റെ പാർട്ടി ജനപക്ഷം സെക്യുലര്‍ ബിജെപിയില്‍ ലയിക്കും. കഴിഞ്ഞ നവംബർ മാസം ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് പത്രമാണ് ആദ്യമായി പറഞ്ഞത് പി.സി. ജോര്‍ജ് ബിജെപിയിൽ ചേരുമെന്നും ജനപക്ഷം ബിജെപിയിൽ ലയിക്കുമെന്നും വാർത്ത പുറത്ത് വിട്ടത്. അതാണിപ്പോൾ സത്യമായിരിക്കയാണ് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്നത്തെ ഡീൽ തീരുമാനങ്ങളിൽ എന്തെല്ലാം മാറ്റം ഉണ്ടീന്നുള്ളത് ഇനിയും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു . ഇന്നാണ് ജോർജിന്റെ പാർട്ടി ബിജെപിയില്‍ ലയിക്കാനുള്ള തീരുമാനം അറിയിച്ചത് . ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിച്ചു ജയിക്കും എന്ന് ഉറപ്പുണ്ട്.

You may Like : ജനപക്ഷം ബിജെപിയിൽ ചേരുന്നു ! പിസി ജോർജ് ദേശീയ ന്യുനപക്ഷ കമ്മീഷൻ വൈസ് ചെയർമാനാകും ഷോൺ ജോർജ് കോട്ടയത്ത് മത്സരിക്കും.

രണ്ട് മാസമായി നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം. ബിജെപിയില്‍ ചേരണം എന്ന ആവശ്യം പാര്‍ട്ടിയിലും ശക്തമാണ്. തങ്ങള്‍ മാത്രമേ ഉള്ളൂ മറ്റാരും ഇപ്പോള്‍ ചര്‍ച്ചയില്‍ കൂടെ ഇല്ലെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോര്‍ജ്. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യം ജോര്‍ജ് അറിയിച്ചപ്പോള്‍ ലയനമെന്ന നിബന്ധന ബിജെപിയാണ് മുന്നോട്ടുവെച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജോര്‍ജിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.

Latest News

പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം. സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; പാലിയത്ത് വീട്ടിൽ നാളെ സംസ്കാരം

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരള നാട്.അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

More Articles Like This