സിഎംആർഎല്ലിൽ നിന്നും മുഖ്യമന്ത്രി 100 കോടി വാങ്ങി !കരിമണൽ ഖനനത്തിൽ മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടു!മാസപ്പടിയിൽ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി: മാത്യു കുഴൽനാടൻ

Must Read

തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്നും മുഖ്യമന്ത്രി 100 കോടി വാങ്ങിയെന്ന് മാത്യു കുഴൽനാടൻ.സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ. കൈ വശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. 2021 ജൂലൈ അഞ്ചിന് മുഖ്യമന്ത്രിക്ക് സിഎംആര്‍എൽ അപേക്ഷ നൽകി. ജില്ലാ സമിതിക്ക് മുന്നിൽ കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും മാസപ്പടിയിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു സേവനവും നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകള്‍ സിഎംആര്‍എല്ലില്‍ നിന്നും പണം കൈപറ്റിയത്. കരിമണല്‍ ഖനനം സ്വകാര്യ മേഖലയില്‍ അനുവദിക്കരുതെന്ന് അച്യുതാനന്ദൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ നിലപാടാണ് പിന്നീട് വന്ന യുഡിഎഫ് സർക്കാരും സ്വീകരിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് സ്വകാര്യ മേഖലയില്‍ ഖനനം അനുവദിക്കേണ്ടെന്ന നടപടിയില്‍ വെള്ളം ചേര്‍ത്ത് ലീസിന് അനുമതി നല്‍കിയത് പിണറായി വിജയനാണ്. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടും ആ ലീസ് മരവിപ്പിച്ചില്ല. പിന്നീട് ഈ സിഎംആര്‍എല്‍ വിഷയത്തില്‍ തന്റെ ആദ്യ പത്രസമ്മേളനം കഴിഞ്ഞതിന് ശേഷമാണ് ലീസിൻ്റെ തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചതെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാണിച്ചു.

സിഎംആര്‍എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്തിന്റെ തെളിവ് പുറത്തു വിട്ടിട്ടും സർക്കാർ മറുപടി നൽകുന്നില്ലെന്നും മാത്യു പറഞ്ഞു. തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എല്ലിന് ഗുണമുണ്ടാകുന്ന വിധത്തിലാണ്. 40000 കോടി രൂപയുടെ മണൽ ഖനനം ചെയ്തു. തോട്ടപ്പള്ളിയിൽ സിഎംആര്‍എൽ പ്രമോട്ടറായ കെ.ആർ.ഇ.എംഎൽ ഭൂമി വാങ്ങിയതിലും ദുരൂഹതയുണ്ട്. ഭൂ പരിധി നിയമം ലംഘിച്ചാണ് ഇടപാട് നടന്നത്. ഭൂ പരിഷ്ക്കരണ നിയമത്തിൽ ഇളവ് തേടി കെ.ആർ.ഇ.എംഎൽ സംസ്ഥാന സർക്കാരിനെ സമീപിച്ചു.

ആദ്യം റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ഇ.എംഎല്ലിന്റെ അപേക്ഷ 2021 മെയ് നാലിന് തള്ളി. പിന്നീട് രണ്ടു തവണ പുനഃപരിശോധനക്ക് അപേക്ഷ നൽകി. എന്നിട്ടും ആവശ്യം നിരാകരിക്കപ്പെട്ടതോടെ സിഎംആര്‍എൽ മുഖ്യമന്ത്രിയെ സമീപിച്ചു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു ആവശ്യം. ടൂറിസം, സോളാർ പദ്ധതികൾക്കായി ഇളവ് തേടി. 2021 ജൂലൈ അഞ്ചിന് സിഎംആര്‍എൽ അപേക്ഷ നൽകി. ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കമ്പനിക്ക് വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് 2022 ജൂൺ 15 ന് ജില്ലാ സമിതിയോട് ഈ ആവശ്യം പരിഗണിക്കാൻ ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

എന്തിനാണ് മുഖ്യമന്ത്രി മകളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പണത്തിന്റെ സിംഹഭാഗവും കൈപ്പറ്റിയത് മുഖ്യമന്ത്രിയാണ്. അന്തിമ വിധി ജനകീയ കോടതി വിലയിരുത്തുമെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ, നിയമസഭയിൽ പോലും പ്രശ്നം ഉന്നയിക്കാൻ അവസരം നൽകുന്നില്ലെന്നും പരസ്യ സംവാദത്തിന് പി രാജീവിനെയും എം ബി രാജേഷിനെയും വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞു.

Latest News

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടു. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ. തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത്...

More Articles Like This