ഖലിസ്ഥാൻ ഭീകരന്റെ മോചനത്തിന് ആം ആദ്മി പാര്‍ട്ടി 134 കോടി രൂപ കൈപ്പറ്റി!കേജ്‌രിവാളുമായി ധാരണയിൽ പണം കൊടുത്തു !ഗുരുതര ആരോപണവുമായി ഖലിസ്ഥാനി നേതാവ് പന്നൂന്‍

Must Read

ന്യുഡൽഹി : ഖലിസ്ഥാൻ തീവ്രവാദി ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ മോചിപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്‍ പണം ആവശ്യപ്പെട്ടുവെന്നും ആം ആദ്മി പാര്‍ട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഖലിസ്ഥാനി നേതാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂന്‍. ഖലിസ്ഥാൻ വിമോചന സേനാ ഭീകരൻ ജയിലിൽ കഴിയുന്ന ദേവേന്ദർ പാൽ സിങ് ഭുള്ളറെ മോചിപ്പിക്കാൻ 2014ലാണ് .എഎപിയുടെ കൺവീനർ അരവിന്ദ് കേജ്‌രിവാളുമായി ധാരണയായതെന്നും ഇതിനുള്ള പ്രത്യുപകാരമായി പണം കൈമാറുകയുമായിരുന്നെന്നും സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ നേതാവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിൽ ആരോപിച്ചു. ഇത് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നടപ്പാക്കാതിരുന്ന എഎപി, ഖലിസ്ഥാൻ അനുകൂലികളോടു മറുപടി പറയേണ്ടി വരുമെന്നും പന്നു പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലിസ്ഥാൻ തീവ്രവാദി ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ മോചിപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്‍ പണം ആവശ്യപ്പെട്ടുവെന്നും പന്നൂൻ ആരോപിച്ചു. 1993ലെ ഡല്‍ഹി ബോംബ് സ്‌ഫോടന കേസിലെ പ്രതിയാണ് ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളര്‍. ഒൻപത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂന്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇന്ത്യന്‍ വംശജനായ ഇയാൾക്ക് അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ പൗരത്വവുമുണ്ട്. ഖലിസ്ഥാനി പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനാണ് ഇയാൾ. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവ് കൂടിയാണ് ഗുര്‍പത്‌വന്ത് സിംഗ്.

2014ല്‍ കെജ്രിവാളും ഖലിസ്ഥാന്‍ അനുകൂല നേതാക്കളും ന്യൂയോര്‍ക്കിലെ റിച്ച്മൗണ്ട് ഹില്ലിലുള്ള ഗുരുദ്വാരയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഭുള്ളറെ വിട്ടയയ്ക്കുന്നതിന് പകരമായി കെജ്രിവാള്‍ പണം ആവശ്യപ്പെട്ടുവെന്നുമാണ് പന്നൂന്‍ വീഡിയോയില്‍ ആരോപിക്കുന്നത്.

Latest News

ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെപി യോഹന്നാൻ അന്തരിച്ചു

കൊച്ചി : ബിലീവേഴ്സ് ചർച്ച് സഭാധ്യക്ഷൻ കെപി യോഹന്നാൻ അന്തരിച്ചു. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബർക്ക് സ്വാന്തനമേകി...

More Articles Like This