ശരീരത്തിൽ 150 മില്ലിഗ്രാം ബീജം’; കൊൽക്കത്തയിലെ വനിതാ ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായായി !ബീജ സാന്നിധ്യം കൂട്ടബലാത്സംഗത്തിന്റെ തെളിവുകൾ ! ബീജത്തിന്റെ ആളവ് ഒരാളുടേതാകില്ല. കൂടുതൽ പേർ കുറ്റകൃത്യത്തിൽ .സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം.

Must Read

കൊൽക്കത്ത: കൊൽക്കത്തയിൽ സർക്കാർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട 31കാരിയായ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായതായി പെൺകുട്ടിയുടെ കുടുംബം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വനിതാ ഡോക്ടറുടെ മാതാപിതാക്കൾ ഇക്കാര്യം വ്യക്തമാക്കുന്നത്.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു വസ്തുതകളും പരിശോധിച്ചാണ് സിബിഐ പ്രാധമികമായി ഈ നിഗമനത്തിലേക്ക് എത്തിയത്. കേസുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരെയും അഞ്ച് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. വനിതാ ഡോക്ടറുടെ രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. മകള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന സംശയം നേരത്തെ മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ക്രൂരമായി ബലാത്സംഗത്തിന് ഇരയായതിന്റെ തെളിവുകളെല്ലാം റിപ്പോർട്ടിലുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലായി ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ പാടുകളുണ്ട്. സ്വകാര്യഭാഗങ്ങളിൽ കടുത്ത രക്തസ്രാവം ഉണ്ടായി. രണ്ടു ചെവികളിലും മുറിപ്പാടുകളുണ്ട്. ബലപ്രയോഗത്തിനിടെ അവളെ നിശബ്ദയാക്കാൻ ശ്രമിച്ചതിന്റെ ഭാഗമാണ് ചുണ്ടുകളിലുണ്ടായ മുറിവുകൾ. കഴുത്തിലെ കടിയേറ്റ പാടുകൾ ആക്രമണത്തിന്റെ ഭീകരത കൂടുതൽ വ്യക്തമാക്കുന്നു’- ഹർജിയിൽ പറയുന്നു.

നെഞ്ചുരോഗ വിഭാഗത്തിലെ ഒരാള്‍ക്ക് കുറ്റകൃത്യവുമായി പങ്കുണ്ടോയെന്നത് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മൃതദേഹത്തില്‍ നിന്ന് 150 മില്ലിഗ്രാം പുരുഷ ബീജം ലഭിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇത്രയും കൂടിയ അളവുള്ളതിനാല്‍ ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് കുടുംബത്തിന്റെ സംശയം. കൂട്ടബലാത്സംഗം നടന്നതിന്റെ സൂചനയാണിതെന്ന് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഒഫ് ഗവ. ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി ഡോ. സുബര്‍ണ ഗോസ്വാമി പ്രതികരിച്ചു. കേസില്‍ സിവിക് വോളിയന്റര്‍ സഞ്ജയ് റോയ് മാത്രമാണ് ഇതുവരെ അറസ്റ്റിലായത്.

അതിക്രൂരമായി കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ ഒന്നിലേറെത്തവണ പീഡിപ്പിച്ചിട്ടുണ്ടാകാം എന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാരും വ്യക്തമാകകുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച സൂചനയുള്ളതായി മുതിര്‍ന്ന ഡോക്ടറെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഒന്നിലേറെ പേര്‍ ക്രൂരകൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് ഇതേ മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ സുബര്‍ണ ഗോസ്വാമി പറഞ്ഞു.

തങ്ങളുടെ മകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണ് എന്നതിന് വ്യക്തമായ തെളിവുകൾ നിലനിൽക്കുമ്പോഴും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ അധികൃതർ തയാറാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

‘‘വനിതാ ഡോക്ടറുടെ ശരീരത്തിൽ കണ്ടെത്തിയ ബീജത്തിന്റെ ആളവ് നോക്കുമ്പോൾ, അത് ഒരാളുടേതാകില്ല. കൂടുതൽ പേർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കാമെന്നാണ് ഇത് കാണിക്കുന്നത്’’- ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഗവ. ഡോക്ടറേഴ്സ് അഡീഷണൽ ജനറൽ സെക്രട്ടറി ഡോ. സുബർണ ഗോസ്വാമി ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ഓഗസ്റ്റ് 9നാണ് കൊൽക്കത്ത ആർജി കാർ സർക്കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ വച്ച് പിജി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ല് പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. നിലവിൽ പൊലീസ് സിവിക് വളണ്ടിയര്‍ സഞ്ജയ് റോയി ആണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. കൽക്കട്ട ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കേസന്വേഷണം സിബിഐ ഏറ്റെടുത്തു.

 

Latest News

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ഇരട്ടത്താപ്പുമായി ജോസ് കെ. മാണി ബില്ലിനെ എതിർത്തു. കോൺഗ്രസ് നിലയില്ലാ കയത്തിൽ !128-95 വോട്ടിന് ഭുരിപക്ഷവുമായി രാജ്യസഭയും വഖഫ് ഭേദ​ഗതി ബിൽ പാസാക്കി !..മുനമ്പത്ത്...

ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും വഖഫ് ഭേദഗതി ബിൽ പാസാക്കി . വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭ കഴിഞ്ഞ...

More Articles Like This