ലബനനിൽ ഇസ്രായേൽ വ്യോമാക്രമണം; ഹമാസ് നേതാവ് കൊല്ലപ്പെട്ടു; ആക്രമണം രൂക്ഷം.ലെബനനിലെ മരണസംഖ്യ 105 കടന്നു.ഒരാഴ്ചയിൽ ഹിസ്ബുള്ളയ്ക്ക് നഷ്ടമായത് 7 കമാൻഡർമാരെ.

Must Read

ബെയ്‌റൂത്ത്: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് നേതാവ് കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ വ്യോമാക്രമണത്തിൽ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വം പ്രസ്താവനയിൽ വ്യക്തമാക്കി. ഫത്ത ഷെരിഫ് അൽ അമിൻ ആണ് കൊല്ലപ്പെട്ടത്. പലസ്തീൻ അഭയാർഥി ക്യാംപിൽ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. ഇസ്രയേൽ സൈന്യം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ആക്രമണത്തിൽ നിരവധി ഹിസ്ബുല്ല നേതാക്കളെ വധിച്ചതിനു പിന്നാലെയാണ് ഹമാസ് നേതാക്കളെയും ഇസ്രയേൽ ലക്ഷ്യമിട്ടിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെക്കൻ ലബനനിൽ കഴിഞ്ഞ ദിവസം മാത്രം 100ൽ അധികം ആളുകൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് വിവരം. ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഞായറാഴ്ച ഇസ്രായേലിന്റെ ആക്രമണത്തിൽ 105 പേർ കൊല്ലപ്പെടുകയും 359 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യെമനിലെ ഹൂതി ഭീകരർക്കെതിരെയും ഇസ്രായേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്.

ഹമാസിന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയും കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം തന്നെ ഹിസ്ബുള്ളയുടെ സെൻട്രൽ കൗൺസിൽ ഉപമേധാവി നബീൽ കൗക്കിനെയും ഇസ്രായേൽ സൈന്യം വധിച്ചിരുന്നു. ഒരാഴ്ചയ്‌ക്കിടെ ആക്രമണങ്ങളിൽ മരണമടഞ്ഞ ഏഴാമത്തെ ഹിസ്ബുള്ള നേതാവായിരുന്നു ഇയാൾ. മറ്റൊരു മുതിർന്ന ഹിസ്ബുള്ള നേതാവ് അലി കരാക്കിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

യെമനിലും ഇസ്രായേൽ ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. നേരത്തെ ഹൂതികൾ ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്താനിരിക്കെയായിരുന്നു ആക്രമണം. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് ഭീകരർ കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് ഭീകരർ ഇസ്രായേൽ ജനതയ്‌ക്ക് നേരെ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 1,205 പേരെ കൊല്ലപ്പെട്ടതോടെയാണ് മധ്യേഷ്യ യുദ്ധത്തിലേക്ക് നീങ്ങിയത്. 251 പേരെ ഹമാസ് ബന്ദികളാക്കി തടവിൽ പാർപ്പിക്കുകയും ചെയ്തു. ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗാസയിൽ 41,595 പേർ കൊല്ലപ്പെട്ടു.

ബെയ്റൂട്ടിലെ താമസ സമുച്ചയത്തിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഹിസ്ബുല്ലയുമായുള്ള 2006ലെ യുദ്ധത്തിനുശേഷം ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തുന്ന ആദ്യ ആക്രമണമാണിത്. ലബനനിലെ ഹിസ്ബുല്ല പ്രവർത്തകരെ ലക്ഷ്യമിട്ട് ഇസ്രയേൽ രണ്ടാഴ്ചയായി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഞായറാഴ്ച നടന്ന ആക്രമണത്തിൽ നൂറിനു മുകളിൽ ആളുകൾ കൊല്ലപ്പെട്ടതായും 350പേർക്കു പരുക്കേറ്റതായും ലബനൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Latest News

ടൗണ്‍ പ്ലാനിങ്,പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോടെ എൻഒസി. ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകക്ക് കാരണം കര്‍ശന വ്യവസ്ഥകള്‍

കണ്ണൂര്‍: പിപി ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകയായിരുന്നു !ടൗണ്‍ പ്ലാനിങ്ങില്‍ നിന്നും പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോട് കൂടിയുള്ള എന്‍ഒസി പെട്രോള്‍ പമ്പ്...

More Articles Like This