ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കുന്നതുവരെ ഗാസ വെടിനിർത്തൽ നിലവിൽ വരില്ലെന്ന് നെതന്യാഹു. ഹമാസും ഇസ്രായേലും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഗാസ വെടിനിർത്തൽ വൈകുന്നു.

Must Read

ഗാസ: ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലില്‍ ആശങ്ക ജനിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന. ഹമാസുമായുള്ള വെടിനിർത്തൽ ആരംഭിക്കുന്നത് വൈകിപ്പിച്ചതിനാൽ ഗാസ മുനമ്പിനുള്ളിൽ ആക്രമണം തുടരുകയാണെന്ന് ഇസ്രായേൽ സൈന്യം . പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മുൻ പ്രസ്താവനയെ പ്രതിധ്വനിപ്പിച്ച്, ഞായറാഴ്ച പിന്നീട് മോചിപ്പിക്കാൻ കഴിയുന്ന മൂന്ന് ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറുന്നതുവരെ ഉടമ്പടി ആരംഭിക്കില്ലെന്ന് സൈന്യത്തിൻ്റെ മുഖ്യ വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി പറഞ്ഞു.പ്രാദേശിക സമയം രാവിലെ 8.30 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാങ്കേതിക കാരണങ്ങളാൽ” പേരുകൾ കൈമാറുന്നതിലെ കാലതാമസത്തെ ഹമാസ് കുറ്റപ്പെടുത്തി. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിൽ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ഇസ്രായേൽ കിട്ടുന്നതുവരെ വെടിനിർത്തൽ ആരംഭിക്കില്ലെന്ന് സൈന്യത്തിന് നിർദ്ദേശം നൽകിയതായി നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയും ഇയാൾ സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും സംഘർഷം നടത്തി ഇസ്രയേൽ. ഇന്ന് രാവിലെ ഇസ്രയേല്‍ സമയം 8.30(ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12)നാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരേണ്ടത്. ഇന്ന് പുറത്തുവിടുന്ന ബന്ദികളുടെ പേര് വിവരങ്ങള്‍ ഹമാസ് പുറത്തുവിട്ടില്ലെന്നാണ് ഇസ്രയേലിന്റെ ആക്ഷേപം. ആദ്യം മോചിപ്പിക്കുന്ന ബന്ദികളുടെ പേര് ഹമാസ് പുറത്തുവിടണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. അതേസമയം ഇസ്രയേല്‍ മാധ്യമങ്ങളില്‍ പുറത്തുവിടുന്ന 33 ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് നല്‍കിയിട്ടുണ്ടെങ്കിലും അധികാരികള്‍ ഇതില്‍ ഉറപ്പ് വരുത്തിയിട്ടില്ല.

ഗാസ വെടിനിര്‍ത്തല്‍ താല്‍ക്കാലികമെന്ന മുന്നറിയിപ്പാണ് നെതന്യാഹു നല്‍കുന്നത്. വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ആക്രമണം വീണ്ടും ആരംഭിക്കുമെന്ന ഭീഷണിയും നെതന്യാഹു നടത്തി. കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് നെതന്യാഹു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഗാസയില്‍ യുദ്ധം പുനരാരംഭിക്കാനുള്ള അവകാശം ഇസ്രയേലില്‍ നിക്ഷിപ്തമാണെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ അടക്കമുള്ള നേതാക്കളെ വധിച്ചതടക്കം യുദ്ധം വിജയകരമായിരുന്നുവെന്നും നെതന്യാഹു അവകാശപ്പെട്ടു.

പശ്ചിമേഷ്യയുടെ മുഖഛായ ഞങ്ങള്‍ മാറ്റി. ഹമാസ് പൂര്‍ണമായും ഒറ്റപ്പെട്ടു. കരാര്‍ ലംഘനം ഇസ്രയേല്‍ സഹിക്കില്ല. നീണ്ടതും വെല്ലുവിളി നിറഞ്ഞതുമായ യാത്രയാണ് മുന്നിലുള്ളത്. പിളര്‍ന്ന് ചിതറിക്കിടക്കാനുള്ള സമയമല്ല, ഒന്നിക്കാനുള്ള സമയമാണ്’, നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ രാജി ഭീഷണി നടത്തിയ തീവ്ര വലതുപക്ഷ മന്ത്രിമാരെ ലക്ഷ്യം വെച്ചാണ് നെതന്യാഹുവിന്റെ പ്രസംഗമെന്ന് ടെല്‍ അവീവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരീക്ഷകന്‍ ഒരി ഗോള്‍ഡ്‌ബെര്‍ഗ് പറഞ്ഞു. മാത്രവുമല്ല, 15 മാസം നീണ്ടു നില്‍ക്കുന്ന യുദ്ധം നടത്താനും അത് അവസാനിപ്പിക്കാനും തനിക്ക് സാധിക്കുമെന്ന് പൊതുജനങ്ങളോട് പറയാനാണ് നെതന്യാഹു ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest News

സുധാകരനും സതീശനും തമ്മിലടി ! സുധാകരനെ മാറ്റണമെന്ന് വിഡി സതീശൻ ;വേണ്ടായെന്ന് ചെന്നിത്തല. കോൺഗ്രസിൽ തമ്മിലടി രൂക്ഷം

കണ്ണൂർ: കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് വിഡി സതീശൻ.അതിന്റെ ആവശ്യമില്ലന്നെ അഭിപ്രായവുമായി രമേശ് ചെന്നിത്തല. കോൺഗ്രസിൽ തമ്മിലടി രൂക്ഷം .കടുത്ത വിയോചിപ്പിൽ...

More Articles Like This