സുധാകരനും സതീശനും തമ്മിലടി ! സുധാകരനെ മാറ്റണമെന്ന് വിഡി സതീശൻ ;വേണ്ടായെന്ന് ചെന്നിത്തല. കോൺഗ്രസിൽ തമ്മിലടി രൂക്ഷം

Must Read

കണ്ണൂർ: കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് വിഡി സതീശൻ.അതിന്റെ ആവശ്യമില്ലന്നെ അഭിപ്രായവുമായി രമേശ് ചെന്നിത്തല. കോൺഗ്രസിൽ തമ്മിലടി രൂക്ഷം .കടുത്ത വിയോചിപ്പിൽ ഇരു നേതാക്കളും കൂട്ടരും. അതേസമയം കെപിസിസി അധ്യക്ഷ പദവിയിൽ കടിച്ചുതൂങ്ങാനില്ല. അധ്യക്ഷപദവി തനിക്ക് അലങ്കാരമല്ല. എഐസിസിക്ക് ആരേയും കെപിസിസി അധ്യക്ഷനാക്കാമെന്നും കെ സുധാകരൻ പ്രതികരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ആഗ്രഹമില്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരുമിച്ചു മാറണമെന്നില്ല. ദീപ ദാസ് മുൻഷി ഒറ്റക്ക് ഒറ്റക്ക് നേതാക്കന്മാരെ കാണുന്നത് നേതാക്കൾക്കിടയിൽ ഐക്യം ഇല്ലാത്തതുകൊണ്ടല്ല. അവർക്ക് വിശ്വാസമില്ലാത്തത് കൊണ്ടാണ്. ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിൽ ദീപ ദാസ് മുൻഷിക്ക് വിയോജിപ്പുണ്ട്. പാർട്ടിയിൽ നേതൃ മാറ്റ ചർച്ചയില്ലെന്നും യുക്തിസഹമായ തീരുമാനം എഐസിസിക്ക് എടുക്കാമെന്നും സുധാകരൻ പറഞ്ഞു.

എൻഎം വിജയൻ സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് സുധാകരനെ ചോദ്യം ചെയ്യുന്നത്. എന്നാണ് എന്ന് ചോദ്യം ചെയ്യുമെന്നതിനെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും. ആരോപണ വിധേയനായ കോൺ​ഗ്രസ് നേതാവ് കെകെ ഗോപിനാഥന്റെ വസതിയിൽ ഇന്നലെ അന്വേഷണസംഘം തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This