ഷാഫി പറമ്പിൽ അടുത്ത കെപിസിസി അധ്യക്ഷൻ! ചരടുവലിക്കുന്നത് വിഡി സതീശനും!സതീശനെയും മാറ്റണമെന്ന് ഒരുവിഭാഗം !മുസ്ലിം നേതാവ് കെപിസിസിയെ നയിച്ചാൽ ഗുണകരമെന്നും വാദം! വേണുഗോപാലത്തിന്റെ മൗനപിന്തുണയും !

Must Read

തിരുവനന്തപുരം: കെ സുധാകരനെ മാറ്റി വടകര എംപി ഷാഫി പറമ്പിലിനെ അടുത്ത കെപിസിസ്പ്രസിഡന്റാക്കാൻ നീക്കം .സുധാകരനെ മാറ്റിയെ മതിയാകുന്നോ എന്ന് വിഡി സതീശൻ വൈരാഗ്യബുദ്ധിയോടെ നിലകൊള്ളുകയുമാണ് .സുധാകരനെ മാറ്റി ഷാഫി പറമ്പിലിനെ കെപിസിസി അധ്യക്ഷൻ ആക്കണമെന്നാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻറെ ആവശ്യം. അപമാനിച്ച് ഇറക്കിവിട്ടാൽ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് സുധാകരൻ വെല്ലുവിളിച്ചു. KPCC അധ്യക്ഷനെ പിന്തുണച്ച് ചെന്നിത്തലയും കൂട്ടരും .കെപിസിസി പ്രസിഡന്റിനെ മാറ്റിയാൽ പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നും പ്രബല ഗ്രുപ്പുകൾ .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയകാര്യ സമിതി യോ​ഗത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസ്സിൽ തർക്കം മുറുകുകയാണ്. വി ഡി സതീശനും കെ സുധാകരനും രണ്ടു തട്ടിൽ നിൽക്കുന്നതാണ് തർക്കത്തിന് കാരണം. ഇരുവരും തമ്മിലുള്ള തർക്കം കാരണം രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ച സംയുക്ത വാർത്താ സമ്മേളനം മാറ്റിവെയ്ക്കുകയായിരുന്നു. തർക്കങ്ങളിൽ കോൺ​ഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിട്ടുണ്ട്.

അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേ മതിയാകൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉറച്ച് നിൽക്കുകയാണ് . കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയെയാണ് നിലപാട് അറിയിച്ചത്. അതേസമയം പ്രതിപക്ഷ നേതാവിന്റെ സമ്മർദത്തിന് വഴങ്ങി അപമാനിച്ച് ഇറക്കി വിട്ടാൽ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് സുധാകരൻ ദീപ ദാസ് മുൻഷിയെ അറിയിച്ചു. സംസ്ഥാന നേതൃത്വത്തിലെ ഭിന്നതയിൽ എഐസിസി ജനറൽ സെക്രട്ടറിയും കടുത്ത അതൃപ്തിയിലാണ്.

ഇതിനിടെ സംഘടന മെച്ചപ്പെടുത്തുന്നതിനായി കേരളത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ അഭിപ്രായം തേടി. പുനസംഘടന എങ്ങനെ വേണമെന്നതിലും ദീപാ ദാസ് മുൻഷി നേതാക്കളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പൊതുവികാരമാണ് നേതാക്കൾ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലെ സാഹചര്യം സംബന്ധിച്ച് ദീപാ ദാസ് മുൻഷി വിശദ റിപ്പോർട്ട് ഹൈക്കമാൻ്റിന് കൈമാറും.

കെപിസിസി പുനഃസംഘടന വൈകില്ലെന്ന സൂചനയാണ് പുറത്ത് വരുന്നത്. അടിമുടി പുനസംഘടനക്ക് ഹൈക്കമാൻഡ് ഒരുങ്ങുന്നത്. ഇതിനിടെ കെ സുധാകരനെ മാത്രം മാറ്റരുതെന്ന് അഭിപ്രായവും ഉയർന്നിട്ടുണ്ട്. കെ സുധാകരനെ മാറ്റിയാൽ പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നാണ് ഒരു വിഭാ​ഗത്തിൻ്റെ ആവശ്യം. മാറ്റുന്നുണ്ടെങ്കിൽ രണ്ടുപേരെയും മാറ്റണമെന്ന ആവശ്യമാണ് ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചിരിക്കുന്നത്. അധ്യക്ഷസ്ഥാനത്ത് തുടരാൻ കെ സുധാകരൻ അയോഗ്യനാണെന്ന് വി ഡി സതീശൻ നേതൃത്വത്തെ അറിയിച്ചു.

അതേസമയം കെപിസിസി അധ്യക്ഷനെ വിശ്വാസത്തിൽ എടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകരുതെന്ന് എഐസിസി നേതൃത്വത്തോട് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സുധാകരന് ഉള്ള പിന്തുണയും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചെന്നിത്തല പരസ്യമാക്കി.

പ്രതിപക്ഷ നേതാവിന്റെ സമ്മർദ്ദത്തിന് വഴങ്ങി അപമാനിച്ച് ഇറക്കി വിട്ടാൽ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് കെ സുധാകരൻ ദീപ ദാസ് മുൻഷിയെ അറിയിച്ചു.സുധാകരനെ പെട്ടെന്ന് ഒഴിവാക്കിയാൽ സാമുദായിക സമവാക്യങ്ങളിൽ വിള്ളൽ വീഴുമെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ വെള്ളാപ്പള്ളിയും ഈഴവ സമുദായവും ഇടഞ്ഞാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആശങ്കയും നേതൃത്വത്തിനുണ്ട് .

അതിനിടെ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ പിന്തുണയോടെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്താൻ ആന്റോ ആന്റണിയും നീക്കം സജീവമാക്കി.  കെപിസിസി അധ്യക്ഷ സ്ഥാനത്തിന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയും അവകാശവാദം ഉന്നയിച്ചു.

Latest News

വി.ഡി.സതീശനെ മാരാമൺ കൺവെൻഷനിൽ നിന്ന് ഒഴിവാക്കി!!സതീശനെ വെട്ടിയത് ക്രിസ്ത്യൻ വിരുദ്ധനെന്നു കാരണമെന്നും,പിജെ കുര്യനും സുകുമാരൻ നായരും ചെന്നിത്തലക്ക് വേണ്ടി വെട്ടിയെന്നും ആരോപണം.

പത്തനംതിട്ട: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമൺ കൺവെൻഷനിൽ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശനെ ഒഴിവാക്കിയത് വലിയ ചർച്ചയായിരിക്കയാണ് . പിജെ...

More Articles Like This