റാപ്പർ വേടൻ കഞ്ചാവ് ഉപയോഗിച്ചെന്ന് സമ്മതിച്ചു!ഫ്ലാറ്റ് നിരീക്ഷണത്തിലായിരുന്നു.ലഹരി ഉപയോഗിക്കുന്നെന്ന് രഹസ്യ വിവരത്തിൽ റാപ്പർ വേടന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന, പിടികൂടിയത് 6 ഗ്രാം കഞ്ചാവ്

Must Read

കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ ലഹരി പരിശോധന. ആറ് ഗ്രാം കഞ്ചാവ് പിടികൂടി. റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ SHO എ എൽ യേശുദാസ്. ആറ് ഗ്രാം കഞ്ചാവാണ് ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്. വേടനെ വൈദ്യപരിശോധനയ്ക്ക് അടക്കം വിധേയമാക്കും. ഒമ്പത് ലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രോഗ്രാമിൽ നിന്നും ലഭിച്ച പണമാണിതെന്നാണ് വേടൻ മൊഴി നൽകിയത്. വേടനൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്ന 9 പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടന്നത്. ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസഫ് സംഘം എത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒമ്പത് പേരടങ്ങുന്ന സംഘമാണ് റാപ്പർ വേടന്റെ ഫ്ലാറ്റിലുണ്ടായിരുന്നത്. യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടന്‍. മഞ്ഞുമ്മൽ ബോയ് സിനിമയിലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തിന്‍റെ വരികൾ വേടന്റെ ആണ്. വേടന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് തുടർനടപടിയെടുക്കും. വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയാണ് പ്രോഗ്രാം കഴിഞ്ഞ് ഹിരണ്‍ദാസ് മുരളി സുഹൃത്തുക്കളോടൊപ്പം ഫ്ലാറ്റില്‍ എത്തിയത്. 9 പേരാണ് റൂമിൽ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്നുവരെ കുറിച്ച് വിവരങ്ങള്‍ തേടുമെന്ന് പൊലീസ് അറിയിച്ചു. കുറച്ച് നാളുകളായി ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റ് നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെ ഇടുക്കിയിലെ സംസ്ഥാന സർക്കാരിൻറെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടൻ്റെ റാപ്പ് ഷോ ഒഴിവാക്കി. വേടനെ കഞ്ചാവ് കേസിൽ പിടിച്ച സാഹചര്യത്തിലാണ് തീരുമാനം.

ആരും സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും റാപ്പര്‍ വേടന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധ നേടിയിരുന്നു. സിന്തറ്റിക് ഡ്രഗ്‌സുകള്‍ നമ്മുടെ തലമുറയുടെ തലച്ചോറിനെ കാര്‍ന്നുതിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്‍റെ അടുത്തെത്തി മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറയുന്നതെന്നും വേടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദയവ് ചെയ്ത് ആരും ലഹരിക്ക് അടിമപ്പെടരുതെന്നും വേടന്‍ പരാമര്‍ശിച്ചിരുന്നു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This