കെനിയയിലെ ബസ് അപകടത്തിൽ മരിച്ചവരിൽ അഞ്ച് പേർ മലയാളികൾ.ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ടു.പലതവണ മലക്കംമറിഞ്ഞ് താഴ്ചയിലേക്ക് പതിച്ചു. ബസിന്റെ മേല്‍ക്കൂര തെറിച്ചുപോയിപരിക്കേറ്റവരില്‍ 14 പേരും മലയാളികള്‍

Must Read

ന്യൂഡല്‍ഹി: ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് മരിച്ച ആറ് പേരില്‍ അഞ്ച് പേര്‍ മലയാളികള്‍. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് അപകടത്തിൽ‌പ്പെട്ടത്. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും. മലയാളികളെ കൂടാതെ കർണാടക സ്വദേശികളും ഗോവൻ സ്വദേശികളുമാണ് സംഘത്തിലുള്ളത്.പാലക്കാട് മണ്ണൂര്‍ സ്വദേശി റിയ (41), മകള്‍ ടൈറ (7), തൃശ്ശൂര്‍ ഗുരുവായൂര്‍ തൈക്കടവ് സ്വദേശി ജസ്‌ന, മകള്‍ റൂഹി മെഹ്‌റിന്‍, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ച മലയാളികള്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലായിരുന്നു അപകടം. 27 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നി മാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ന്യാഹുരു കൗണ്ടി റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മസായി മാരാ നാഷണല്‍ പാര്‍ക്കില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു വിനോദസഞ്ചാരികള്‍. ബസ് ഏകദേശം 10 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്.

കെനിയയിലെ ന്യാന്‍ധരുവയിലെ ഓളോ ജൊറോക്-നകൂറു റോഡില്‍ ഗിച്ചാഖ മേഖലയില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ നകൂറുവില്‍നിന്ന് ന്യാഹുരുരുവിലെ റിസോര്‍ട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍, കനത്ത മഴയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Previous articleദിയയുടെ സ്ഥാപനത്തിൽ നിന്ന് പണം സ്വന്തംഅക്കൗണ്ടുകളിലേയ്ക്ക് മാറ്റി.ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ ജീവനക്കാര്‍ക്കെതിരെ തെളിവ് . ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി.ജീവനക്കാർക്ക് എതിരെ തെളിവ് കണ്ടെത്തി
Next articleമാസപ്പടിക്കേസിൽ CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി.താന്‍ മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍ കുടുക്കാൻ ശ്രമിക്കുന്നു. പൊതുതാല്‍പ്പര്യ ഹര്‍ജിതന്നെ മോശക്കാരിയാക്കാന്‍.സിഎംആര്‍ല്ലിനെതിരായി കേസില്‍ താന്‍ മൂന്നാം കക്ഷി. കമ്പനി ആക്ട് പ്രകാരം അന്വേഷണം നടക്കുമ്പോള്‍ സിബിഐ അന്വേഷണം ആവശ്യമില്ല-മറുപടി സത്യവാങ്മൂലം നൽകി വീണ വിജയൻ

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This