അഹമ്മദാബ് വിമാനാപകടത്തിൽ ഇതുവരെ 170 മരണം സ്ഥിരീകരിച്ചു ! വിമാനത്തിൽ 169 ഇന്ത്യക്കാർ. വിമാനം പതിച്ചത് ഉച്ചയൂണിന് ഒത്തുകൂടിയ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന്റെ മുകളില്‍. എയര്‍ഇന്ത്യാ വിമാനം ഇടിച്ചിറങ്ങിയത് അഹമ്മദാബാദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ യുജി ഹോസ്റ്റിലിലേക്ക്. വിമാന ദുരന്തത്തിന് വ്യാപ്തികള്‍ അതിഭീകരം

Must Read

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. വിമാനം മതിലില്‍ ഇടിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്ഷാപ്രവർത്തനത്തിനായി പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ തേടിയതായാണ് വിവരം. അപകടത്തെത്തുടർന്ന് വിമാനത്താവളം അടച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആ വിമാനം ഇടിച്ചിറങ്ങിയത് അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസ് ഹോളിലേത്. ഉച്ച സമയം ആയതു കൊണ്ട് തന്നെ ആഹാരം കഴിക്കാന്‍ നിരവധി പേര്‍ ആ ഹാളിലുണ്ടായിരുന്നു. അവരുടെ മുകളിലേക്കാണ് ആ ദുരന്തം പതിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ആശങ്കയുടെ വാര്‍ത്തകളാണ്. വലിയ നഷ്ടം ആ മെഡിക്കല്‍ കോളേജില്‍ ഉണ്ടായെന്നാണ് നിഗമനം. ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റാലാണ് അതെന്നും സൂചനയുണ്ട്. തീ ഗോളമുണ്ടാക്കിയ പുകയില്‍ അവിടെയുള്ളവരെല്ലാം ആശങ്കയിലായി. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അതുകൊണ്ട് തന്നെ വിമാന ദുരന്തത്തിന്റെ ആളപായ കണക്കുകള്‍ ഉയരുമെന്നാണ് വിലയിരുത്തല്‍. വലിയ നാശനഷ്ടം കെട്ടിടത്തിനുണ്ടായി എന്ന് പുറത്തു വന്ന ഫോട്ടോകളില്‍ വ്യക്തമാണ്. ഏറെ നേരമെടുത്താണ് ആ കെട്ടിടത്തിലെ തീ കെടുത്തിയത്. പഠന സമയം ആയതു കൊണ്ട് ആ ഹോസ്റ്റലില്‍ നിറയെ കുട്ടികള്‍ ഉണ്ടായിരുന്നില്ലെന്നത് മാത്രമാണ് ആശ്വാസം.

അഹമ്മദാബാദിലെ ബി.ജെ. മെഡിക്കല്‍ കോളേജ്, ഗുജറാത്ത് സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനമാണ്. മികവിന്റെ ഒരു അക്കാദമിക് സ്ഥാപനമാണിത്. ഗുജറാത്തിലെ ഏറ്റവും പഴക്കം ചെന്ന മെഡിക്കല്‍ കോളേജും നിരവധി അംഗീകാരങ്ങളുള്ള രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണിത്. എംബിബിഎസില്‍ 250 വിദ്യാര്‍ത്ഥികളെയും ബിരുദാനന്തര കോഴ്‌സുകളില്‍ 400 ല്‍ അധികം വിദ്യാര്‍ത്ഥികളെയും പഠിപ്പിക്കുന്ന സ്ഥാപനം. 100 ഏക്കറിലധികം വിസ്തൃതിയുള്ള വിവിധ ശാഖകളുള്ള ഈ കോളേജ് ഈ ഭാഗത്തെ ഏറ്റവും വലിയ കാമ്പസുകളില്‍ ഒന്നാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഇവിടേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തീഗോളമായി തകര്‍ന്നു വീഴുകയായിരുന്നു. 242 യാത്രക്കാരും 10 ജീവനക്കാരും ഉള്‍പ്പെടെ 252 പേരുമായി ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട എഐ171 നമ്പര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടന്‍ ‘മേയ്‌ഡേ’ കോള്‍ (അപായ സന്ദേശം) നല്‍കിയെങ്കിലും പിന്നീട് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടു. വിമാനത്താവളത്തിന് പുറത്തുള്ള മേഘാനി പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. അപകടകാരണം ഇതുവരെ വ്യക്തമല്ലെങ്കിലും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സാങ്കേതിക തകരാറുകളിലേക്ക് വിരല്‍ ചൂണ്ടുന്നു. പക്ഷേ കെട്ടിടത്തില്‍ ഇടിച്ചിറങ്ങിയതിനാല്‍ എല്ലാ സാധ്യതയും പരിശോധിക്കും.

ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ദാരുണമായ ഈ ദുരന്തം, അടുത്തിടെ ലോകമെമ്പാടും വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് ഉയര്‍ന്നുവന്ന ആശങ്കകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നുണ്ട്. ഇന്ത്യ ഏറ്റവും വിശ്വസ്തം എന്ന് കരുതിയ വിമാനമാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ നിര്‍മാണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ബോയിങ് 787 ഡ്രീംലൈനര്‍ എന്നത് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന അത്യാധുനിക യാത്രാവിമാനമാണ്. അമേരിക്കന്‍ വിമാന നിര്‍മാതാക്കളായ ബോയിങ് ആണ് ഇത് നിര്‍മിക്കുന്നത്. കൂടുതല്‍ ഇന്ധനക്ഷമതയും കുറഞ്ഞ ശബ്ദവും മികച്ച യാത്രാനുഭവവും വാഗ്ദാനം ചെയ്യുന്നതാണ് ‘ഡ്രീംലൈനര്‍’ വിമാനങ്ങള്‍. ബോയിങ് 787-8 നെക്കാള്‍ നീളം കൂടിയതും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ മോഡല്‍ ആണിത്. ബോയിങ് എന്‍ജിനീയറായ സാം സാല്‍ഹെപൂര്‍, കമ്പനിയുടെ 777, 787 ഡ്രീംലൈനര്‍ ജെറ്റുകളുടെ നിര്‍മാണത്തില്‍ ഗുരുതരമായ ‘ഷോര്‍ട്ട്കട്ടുകള്‍’ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. വിമാനങ്ങള്‍ പഴകുമ്പോള്‍ ഈ തകരാറുകള്‍ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതായും ചില മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

Previous articleയുഎസ് സൈനിക താവളങ്ങളെ വെറുതെ വിടില്ലെന്ന് ഇറാൻ.ഇറാനെ ആക്രമിച്ചാൽ തിരിച്ചടി ഉറപ്പ്.എല്ലാ അമേരിക്കന്‍ താവളങ്ങളും നശിപ്പിക്കുമെന്ന് ഇറാൻ ! അമേരിക്കൻ താവളങ്ങൾക്ക് നേരെ മിസൈൽ വിന്യസിച്ച് ഇറാൻ. ആണവ ചർച്ചയിൽ പ്രതീക്ഷയില്ല;ആണവായുധം കൈവശം വയ്ക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് ട്രംപ്. ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിക്കുമെന്ന അഭ്യൂഹം. ലോകം യുദ്ധ ഭീക്ഷണിയിൽ
Next articleഅഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഞെട്ടിവിറച്ച് ഇന്ത്യ !വിമാനാപകടത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനി രഞ്ജിതയും. വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചെന്ന് സ്ഥിരീകരിച്ച് ഗുജറാത്ത് പൊലീസ്.ജീവന്‍ പൊലിഞ്ഞതില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും.ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തം.രഞ്ജിതയുടെ ദുരന്തം യുകെയിലേക്കുള്ള ആദ്യ യുകെയിലേക്കുള്ള ആദ്യ യാത്രയ്‌ക്കിടെ.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This