കൊച്ചി: പോപ്പുലർ ഫ്രെണ്ടിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ ! ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യ 2047 എന്ന അജന്‍ഡയുടെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെന്നാണ് എന്‍ഐഎ പറയുന്നത്. ശ്രീനിവാസന്റെ കൊലപാതകം ഈ അജന്‍ഡയുടെ ഭാഗമായിരുന്നു. ഈ ഗൂഢാലോചന തെളിയിക്കുന്ന രേഖകളും ശബ്ദസന്ദേശങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതിനനുസരിച്ച് 2022-ലാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരേ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും ചെയ്തു. പിന്നീട് പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകക്കേസും ഇതിനൊപ്പം ചേര്‍ക്കുകയായിരുന്നു. അപായപ്പെടുത്താൻ പദ്ധതിയിട്ടവരുടെ ഹിറ്റ്ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയലക്ഷ്യങ്ങളെക്കുറിച്ചും എൻഐഎ കോടതിയെ അറിയിച്ചു.
എസ്ഡിപിഐയെ നിർണായക ശക്തിയാക്കി, ജുഡീഷ്യറിയിലും സൈന്യത്തിലും പൊലീസിലുമെല്ലാം സ്വാധീനമുണ്ടാക്കി, 2047 -ാടെ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കുകയാണ് പിഎഫ്ഐ പദ്ധതി എന്നാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എൻഐഎ അന്വേഷണസംഘം കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. എസ്ഡിപിഐയെ മുസ്ലിം സമുദായത്തെ മൊത്തത്തിൽ നിയന്ത്രിക്കാൻ കഴിയുന്നത്ര നിർണായക ശക്തിയായി മാറ്റണം എന്നതാണ് സംഘടനയുടെ ഒരു ലക്ഷ്യമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സംഘടനയുടെ പ്രവർത്തനം എങ്ങനെയായിരുന്നുവെന്നും എൻഐഎ പറയുന്നുണ്ട്. റിപ്പോർട്ടേഴ്സ് വിങ്, ആംസ് ട്രെയിനിങ് വിങ്, സർവീസ് വിങ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് പ്രവർത്തനം. വളരെ രഹസ്യമായാണ് റിപ്പോർട്ടേഴ്‌സ് വിങ് പ്രവർത്തിക്കുക. അപായപ്പെടുത്തേണ്ടവരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കുന്നതും ഇവരാണ്. കൃത്യമായ ഇടവേളകളിൽ ഈ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തിരുന്നു. ഹിറ്റ്ലിസ്റ്റിൽ ഉള്ളവരെ അക്രമിക്കാനായി പരിശീലനം നൽകുക എന്നതാണ് ആംസ് ട്രെയിനിങ് വിങ്ങിന്റെ ചുമതല. സർവീസ് വിങിനെയാണ് ലിസ്റ്റിലുള്ളവരെ അപായപ്പെടുത്താൻ ചുമതലപ്പെടുത്തിയിരുന്നത്. സമൂഹത്തിൽ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു പിഎഫ്ഐ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയിരുന്നത് എന്നും എൻഐഎ റിപ്പോർട്ടിൽ പറയുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന് ഭീഷണിയെന്ന് കരുതുന്നവരെ എങ്ങനെയാണ് വകവരുത്താനുള്ള ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് കോടതിയില്‍ എന്‍ഐഎ വിശദീകരിച്ചിട്ടുണ്ട്. സ്വകാര്യവിവരങ്ങള്‍ ഉള്‍പ്പെടെ ഇതിലുണ്ടാകും. ഈ വിവരങ്ങള്‍ ജില്ലാതലത്തില്‍ ക്രോഡീകരിച്ച് സംസ്ഥാന നേതാക്കള്‍ക്ക് കൈമാറുകയാണ് പതിവ്. ഈ വിവരങ്ങളെല്ലാം ഇടയ്ക്കിടെ പുതുക്കും. പിന്നീട് സര്‍വീസ് വിങ്ങും ഹിറ്റ് ടീമും ഇവരെ ഇല്ലാതാക്കാന്‍ ശ്രമിക്കും. അണികളെ പരിശീലിപ്പിക്കുന്നതിന് ഒരു ആയുധ പരിശീലന വിഭാഗവും പോപ്പുലര്‍ ഫ്രണ്ടിനുണ്ട്.
മറ്റു മുസ്‌ളിം സംഘടനകളെ ഒതുക്കി സമുദായത്തിന്റെ ഏകനേതൃത്വമായി മാറാനും എസ്.ഡി.പി.ഐയിലൂടെ രാഷ്ട്രീയാധികാരം നേടി ഇസ്‌ളാമിക രാഷ്ട്രം സ്ഥാപിക്കാനും പി.എഫ്.ഐ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. മുന്‍ ജഡ്ജി ഉള്‍പ്പെടെ ആയിരത്തോളം പേരെ കേരളത്തില്‍ വധിക്കാന്‍ പട്ടിക തയ്യാറാക്കിയിരുന്നുവെന്ന് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനിവാസന്‍ വധക്കേസിലെ 51-ാം പ്രതി സിറാജുദ്ദീനില്‍ നിന്ന് പിടിച്ചെടുത്ത പട്ടികയില്‍ മറ്റു മതങ്ങളിലെ 240 പേരുണ്ട്. 15-ാം പ്രതി അബ്ദുള്‍ വഹാബില്‍ നിന്ന് മുന്‍ ജില്ലാ ജഡ്ജിയുള്‍പ്പെടെ അഞ്ചുപേരുടെ വിശദവിവരങ്ങള്‍ ലഭിച്ചു. 17-ാം പ്രതി മുഹമ്മദ് സാദിഖില്‍ നിന്ന് ലഭിച്ച ഒരു രേഖയില്‍ 197 ഉം മറ്റൊന്നില്‍ 35 ഉം പേരുണ്ട്. 69-ാം പ്രതി അയൂബ് ടി.എയില്‍ നിന്ന് 500 പേരുടെയും പട്ടിക ലഭിച്ചു.
മുസ്‌ളിം സമുദായ പ്രശ്നങ്ങളില്‍ കായികമായി ഇടപെടാനും ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് പ്രതിരോധിക്കാനും പദ്ധതികള്‍ ഒരുക്കി. നീതിപിഠം, സൈന്യം, പൊലീസ് എന്നിവയില്‍ ഉള്‍പ്പെടെ വിശ്വസ്തരായ കേഡര്‍മാരെ തിരുകിക്കയറ്റല്‍, എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ സായുധകലാപം എന്നിവയും ലക്ഷ്യമിട്ടു. ‘ശിക്ഷിക്കാന്‍ ദാറുല്‍ ക്വാസ കോടതി’ റിപ്പോര്‍ട്ടേഴ്സ് വിംഗ്, ഫിസിക്കല്‍ ആന്‍ഡ് ട്രെയിനിംഗ് വിംഗ്, സര്‍വീസ് വിംഗ് – ഹിറ്റ് ടീം എന്നിവ രൂപീകരിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്സ് വിംഗാണ് വ്യക്തികള്‍, ഹിന്ദു നേതാക്കള്‍, സാമൂഹിക പ്രശ്നങ്ങള്‍ തുടങ്ങിയവ ദിവസവും നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറുന്ന വിവരം ഉപയോഗിച്ചാണ് കൊല്ലേണ്ട വ്യക്തികളെയും സ്ഥാപനങ്ങളെയും നിശ്ചയിച്ചത്. ആക്രമിക്കുന്ന ദൗത്യമാണ് സര്‍വീസ് വിംഗ് – ഹിറ്റ് ടീം നിര്‍വഹിക്കുക. ദാറുല്‍ ക്വാസ എന്ന കോടതിയാണ് ശിക്ഷ നിശ്ചയിച്ചിരുന്നത്. ഐസിസ് ഭീകരത അനുകരിക്കാന്‍ ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങള്‍ കാണിച്ച് പരിശീലനം നല്‍കി.ശ്രീനിവാസന്‍ വധം തെളിവ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരതയുടെ തെളിവാണ് ശ്രീനിവാസന്‍ വധമെന്ന് എന്‍.ഐ.എ പറയുന്നു. പ്രതികള്‍ക്ക് ശ്രീനിവാസനുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നില്ല. പലരും അറിയുക പോലുമില്ലാത്തവരാണ്. സംഘടനാ നേതൃത്വം തീരുമാനിച്ച കൊലപാതകം നടപ്പാക്കുകയാണ് പ്രതികള്‍ ചെയ്തതെന്ന് എന്‍.ഐ.എ പറയുന്നു.
കഴിഞ്ഞ ദിവസം എൻഐഎ കോടതിയിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലെ പിഎഫ്ഐയുടെ ഹിറ്റ്ലിസ്റ്റ് വിവരങ്ങൾ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരാണുണ്ടായിരുന്നത്. ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പ്രതിയായ സിറാജുദ്ദിന്റെ പക്കൽ നിന്ന് 240 പേരുടെ പട്ടികയാണ് പിടിച്ചെടുത്തത്. ആലുവ പെരിയാർ വാലിയിലെ പിഎഫ്ഐ ഓഫീസിൽ നിന്ന് അഞ്ചുപേരുടെ പട്ടികയും എൻഐഎയ്ക്ക് ലഭിച്ചു. ഇതിൽ ഒരാൾ മുൻ ജില്ലാ ജഡ്ജിയാണ്. കേസിലെ 69-ാം പ്രതിയായ അയൂബിന്റെ വീട്ടിൽ നിന്ന് 500 പേരുടെ പട്ടികയാണ് പിടിച്ചെടുത്തത്. മറ്റൊരു പ്രതിയുടെ പക്കൽ നിന്ന് 230 പേരുടെ പട്ടിക ലഭിച്ചതായും എൻഐഎ പറഞ്ഞിരുന്നു.
പിഎഫ്ഐ അന്വേഷിക്കുന്ന കേസിലെ നാല് പ്രതികൾ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. പിഎഫ്ഐയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് കേരളത്തിൽ എൻഐഎ അന്വേഷിക്കുന്നത്. പാലക്കാട് ശ്രീനിവാസൻ വധക്കേസും, ഒരു റെയ്ഡുമായി ബന്ധപ്പെട്ട കേസുകളുമാണവ. ഈ രണ്ട് കേസുകളും എൻഐഎ ഒരുമിച്ചാണ് അന്വേഷിക്കുന്നത്.
