പുരസ്‌കാര നേട്ടത്തില്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനമെന്ന് മുഖ്യമന്ത്രി,മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടിയും

Must Read

ന്യുഡൽഹി: ദാദാസാഹിബ് ഫാൽക്കെ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട മലയാള നടൻ മോഹൻലാലിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. ഇന്ത്യൻ സിനിമയ്ക്ക് ശ്രീ മോഹൻലാൽ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്കുള്ള ഒരു ബഹുമതിയാണ് ഈ അവാർഡെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ചലച്ചിത്രനിർമ്മാണത്തിന്റെ നിലവാരം പുതിയ തലത്തിലേക്ക് ഉയർത്തി. ഈ ബഹുമതി കലാകാരന്മാർക്ക് പ്രചോദനത്തിന്റെ പാത തുറക്കുകയും കേരളത്തിലെ ചലച്ചിത്ര സമൂഹത്തെ കൂടുതൽ നവീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യട്ടെ എന്ന് ആഭ്യന്തര മന്ത്രി ആശംസിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കിയ നടൻ മോഹൻലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച പ്രിയ മോഹൻലാലിന് അഭിനന്ദനങ്ങൾ നേരുന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങൾ” – മുഖ്യമന്ത്രി അഭിനന്ദിച്ചു.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. നേട്ടത്തിന് മോഹന്‍ലാല്‍ അര്‍ഹനെന്നും അഭിമാനവും സന്തോഷവുമുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ മമ്മൂട്ടി വ്യക്തമാക്കുന്നു.

ഒരു സപ്രവര്‍ത്തകന്‍ എന്നതിലുപരി എനിക്ക് സഹോദരനാണ് എനിക്ക് ലാല്‍. പതിറ്റാണ്ടുകളായി അത്ഭുതകരമായ സിനിമായാത്രയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കലാകാരന്‍. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഒരു നടന് മാത്രമല്ല, സിനിമയില്‍ ജീവിക്കുകയും അത് ജീവവായുവാക്കുകയും ചെയ്ത ഒരു യഥാര്‍ഥ കലാകാരന് ഉള്ളതാണ്. നിങ്ങളെ കുറിച്ച് സന്തോഷവും അഭിമാനനവും. നീ ഈ കിരീടം അര്‍ഹിക്കുന്നു – മമ്മൂട്ടി കുറിച്ചു.

മലയാളത്തില്‍ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത്. നടന്‍ നിര്‍മ്മാതാവ് സംവിധായകന്‍ എന്നീ നിലകളിലെല്ലാം മോഹന്‍ലാല്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. എല്ലാവര്‍ക്കും നന്ദി എന്ന് മോഹന്‍ ലാല്‍ പ്രതികരിച്ചു.

സ്വര്‍ണ്ണ കമലം,പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. 2004 ല്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിലൂടെ പുരസ്‌കാരം ഒരിക്കല്‍ കൂടി കേരളത്തിലേക്ക് എത്തുകയാണ്.

Previous articleദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്.ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരം. മോഹന്‍ലാല്‍ അഭിനയ മികവിന്റെ പ്രതീകം. മലയാള സിനിമയെ നയിക്കുന്ന വെളിച്ചം. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
Next articleമുസ്ലിം ലീഗ് എല്‍.ഡി.എഫില്‍ ചേക്കേറും ! ക്രിസ്ത്യാനികൾ ബിജെപിക്ക് പിന്തുണകൊടുക്കും ! ഗ്രുപ്പ് പോരിൽ നശിക്കാൻ കോൺഗ്രസും !ന്യൂനപക്ഷ സംഗമത്തിലൂടെ ലീഗിനെ ഇടത് മുന്നണിയിലേക്ക് ആനയിക്കാന്‍ സി.പി.എം. ന്യൂനപക്ഷ സംഗമത്തിന്റെ പൊരുള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന സെമിനാറുകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This