ഓ​പ്പ​റേ​ഷ​ന്‍ നും​കൂ​ര്‍: ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ ദു​ൽ​ഖ​റി​ന്‍റെ​യും പൃ​ഥ്വി​രാ​ജി​ന്‍റെ​യും വീ​ട്ടി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന.ഭൂട്ടാനില്‍ നിന്നുള്ള അനധികൃത വാഹന കടത്തിന് പിന്നില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച സംഘം. 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. വാഹനങ്ങള്‍ പിടിച്ചെടുത്തതോടെ ദുല്‍ഖറും അമിത് ചക്കാലയ്ക്കലും നേരിട്ട് ഹാജരാകണം.ഒ​രേ സ​മ​യം 5 ജി​ല്ല​ക​ളി​ൽ പ​രി​ശോ​ധ​ന

Must Read

കൊ​ച്ചി: പൃ​ഥ്വി​രാ​ജി​ന്‍റെ​യും ദു​ൽ​ഖ​റി​ന്‍റെ​യും വീ​ടു​ക​ളി​ല​ട​ക്കം സം​സ്ഥാ​ന​ത്തെ 30 ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി ക​സ്റ്റം​സ്. സംസ്ഥാനത്തുടനീളം നടക്കുന്ന വാഹനക്കടത്ത് പരിശോധനയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ കസ്റ്റംസ് പിടിച്ചെടുത്തു . തമിഴ്‌നാട് റെജിസ്ട്രേഷന്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡ(TN 01 AS 0155)റാണ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ മൂന്നാമത്തെ ഓണറാണ് ദുല്‍ഖര്‍ സല്‍മാനെന്നാണ് വിവരം. തമിഴ്‌നാട് രജിസ്‌ട്രേഷനാണ് ദുല്‍ഖറിന്റെ വാഹനം. ഇന്ന് രാവിലെ മുതല്‍ ദുല്‍ഖറിന്റെ വാഹനങ്ങളില്‍ പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റോവര്‍ ഡിഫെന്‍ഡര്‍ കസ്റ്റഡിയിലെടുത്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടന്‍ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ ഗാരേജിലും കസ്റ്റംസ് പരിശോധന നടന്നു. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള മറ്റ് സിനിമാ താരങ്ങളുടെയും വ്യവസായികളുടെയും വീടുകളിലും പരിശോധന നടന്നുവരുന്നുണ്ട്. പൃഥ്വിരാജിന്റെ വാഹനം പിടിച്ചെടുത്തില്ല. നടന്‍ അമിത് ചക്കാലക്കലിന്റെ രണ്ട് ലാന്‍ഡ് ക്രൂസര്‍ കാറുകള്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. മധ്യപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ് ഇവ. കേസിന്റെ ഭാഗമായി കസ്റ്റംസ് നടത്തുന്ന പരിശോധനകള്‍ക്കിടെയാണ് നടപടി.പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നേരിട്ട് ഹാജരാകേണ്ടി വരും. ദുല്‍ഖര്‍ സല്‍മാനും, അമിത് ചക്കാലയ്ക്കലും ഹാജരായി രേഖകള്‍ സഹിതം വിശദീകരിക്കണം

ഓ​പ്പ​റേ​ഷ​ൻ നും​കൂ​ർ എ​ന്നു പേ​രി​ട്ട് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​ന്ന് ന​ട​ത്തു​ന്ന റെ​യ്ഡി​ൽ കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ട്ട​യം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ വ്യ​വ​സാ​യി​ക​ളു​ടെ വീ​ടു​ക​ളി​ലും കാ​ർ ഷോ​റൂ​മു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.വി​ല കൂ​ടി​യ ആ​ഢം​ബ​ര വാ​ഹ​ന​ങ്ങ​ൾ ഭൂ​ട്ടാ​നി​ൽ നി​ന്നും ര​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി വെ​ട്ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന പ​രി​ശോ​ധ​ന​യാ​ണ് ഓ​പ്പ​റേ​ഷ​ൻ നും​കൂ​ർ. ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ കൈ​പ്പ​റ്റി​യ ഉ​പ​ഭോ​ക്താ​ക്ക​ളെ തേ​ടി​യാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നും​കൂ​ർ എ​ന്നാ​ൽ ഭൂ​ട്ടാ​ൻ ഭാ​ഷ​യി​ൽ വാ​ഹ​നം എ​ന്നാ​ണ് അ​ർ​ഥം.

പൃ​ഥ്വി​രാ​ജി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​ട​ങ്ങി പോ​യെ​ന്നാ​ണ് വി​വ​രം. കൊ​ച്ചി​യി​ൽ തേ​വ​ര​യി​ലെ പൃ​ഥ്വി​രാ​ജി​ന്‍റെ ഫ്ലാ​റ്റി​ലും പ​ന​മ്പ​ള്ളി ന​ഗ​റി​ലെ ദു​ൽ​ഖ​റി​ന്‍റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

റോ​യ​ൽ ഭൂ​ട്ടാ​ൻ ആ​ർ​മി ഉ​പേ​ക്ഷി​ച്ച 150 വാ​ഹ​ന​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് നാ​ലി​ര​ട്ടി വി​ല​യ്ക്കു വി​റ്റ​ഴി​ച്ചെ​ന്ന വാ​ർ​ത്ത നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സും (ഡി​ആ​ർ​ഐ) ക​സ്റ്റം​സും കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ലാ​ൻ​ഡ് ക്രൂ​സ​ർ, ലാ​ൻ​ഡ് റോ​വ​ർ, ടാ​റ്റ എ​സ്‌​യു​വി​ക​ൾ, മ​ഹീ​ന്ദ്ര–​ടാ​റ്റ ട്ര​ക്കു​ക​ൾ എ​ന്നി​വ​യും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഭൂ​ട്ടാ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​നം പി​ന്നീ​ട് ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ​ത്തി​ക്കു​ന്നു. അ​വി​ടെ നി​ന്നു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ എ​ച്ച്പി–52 റ​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റി​ലാ​ണ് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. അ​വി​ട​ത്തെ ര​ജി​സ്ട്രേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ എ​ൻ​ഒ​സി ഉ​ൾ​പ്പെ​ടെ​യാ​ണ് കേ​ര​ള​ത്തി​ൽ കാ​റു​ക​ൾ വി​ൽ​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച പ​ല വാ​ഹ​ന​ങ്ങ​ളും റീ ​ര​ജി​സ്റ്റ​ർ ചെ​യ്ത് ‘കെ​എ​ൽ’ ന​മ്പ​റു​ക​ളാ​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ച് ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വി​ല​യ്ക്കാ​ണ് ഭൂ​ട്ടാ​ൻ പ​ട്ടാ​ളം വാ​ഹ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് വി​റ്റ​ത്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ 40 ല​ക്ഷം രൂ​പ​യ്ക്ക് വ​രെ വി​റ്റ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​രം.

സംസ്ഥാനത്തെ ആഡംബര കാറുകളുടെ ഷോറൂമുകളിലും ഇടനിലക്കാരുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തി. ഇറക്കുമതി തീരുവ വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ കേരളത്തിലെത്തിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് വാങ്ങുന്ന വാഹനങ്ങള്‍ കേരളത്തിലെത്തിച്ച് പത്ത് ലക്ഷം രൂപ വരെ ഈടാക്കിയാണ് ഇടനിലക്കാര്‍ വിറ്റഴിച്ചിരുന്നത്. ഷിംല റൂറല്‍ എന്ന ആര്‍ടിഒയ്ക്ക് കീഴിലാണ് ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും കണ്ടെത്തി. മൂന്ന് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ വില കാണിച്ചാണ് ഇവ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നത്. ഇന്ത്യന്‍ വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തില്‍ വില്‍പന നടത്തുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് വിധേയരാകുന്നുണ്ട്. വാഹനങ്ങളുടെ രേഖകള്‍ ഉള്‍പ്പെടെയുള്ളവ വിശദമായി പരിശോധിച്ചു വരികയാണ്. അനധികൃത ഇറക്കുമതി തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായാണ് കസ്റ്റംസ് റെയ്ഡ് നടക്കുന്നത്.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This