പാലക്കാട്:വെറും 9 സീറ്റിൽ നിന്നും കേരളത്തിൽ കോൺഗ്രസിനെ വളർത്തിയെടുത്ത വലതുതാക്കിയ കോൺഗ്രസിനെ ഇല്ലാതാക്കിയ കോൺഗ്രസിന്റെ അന്തകരാണ് ആന്റണിയും ഉമ്മൻ ചാണ്ടിയും .ആന്റണി ഇന്ത്യയിലെ കോൺഗ്രസിനെ മൊത്തമായി നശിപ്പിച്ച നശീകരണം ആണ് .ഇപ്പോൾ വീണ്ടുംരംഗത്ത് എത്തി തന്റെ പഴയ ഗ്രുപ്പിനെ സജീവമാകുകയാണ് .
ലൈംഗികാരോപണം മൂലം പുറത്തിറങ്ങാനാകാഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് മണ്ഡലത്തില്‍ തിരിച്ചെത്തിച്ചതിൽ മുന്നിൽ നിൽക്കുന്നതും എ ഗ്രുപ്പ് ആണ് .വിഡി സതീശനെയും കോൺഗ്രസ് നേതൃത്വത്തെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീയെ വിരുദ്ധനായ രാഹുലിനെ പാലക്കാട്ട് സജീവമാക്കുന്നതിൽ ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും ഗ്രുപ്പ് നേതാക്കളാണ് . 38 ദിവസത്തിനു ശേഷം ഏറെ അടുപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം അറിയിച്ച് അതീവ രഹസ്യമായാണ് തിങ്കളാഴ്ച പുലര്‍ച്ചെ പാലക്കാട് എത്തിയത്. രാഹുലിനെ നിയന്ത്രിക്കുന്നതും പ്ലാനും പദ്ധതികളും നടപ്പിൽ വരുത്തുന്നതും എ ഗ്രുപ്പ് നേതാക്കളായ ബെന്നി ബഹനാനും ടീമുകളുമാണ് .
ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും ഗ്രുപ്പുകളെ ഇപ്പോൾ നിയന്ത്രിക്കുന്നത് ബെന്നിയും ശാഫിയുമാണ് .ഈ ഗ്രുപ്പ് നിയമസഭാ ഇലക്ഷനിൽ കോൺഗ്രസിന് വലിയ തലവേദന സൃഷ്ടിക്കും എന്നുറപ്പാണ് . ഇത്തവണ ഗ്രുപ്പിന്റെ സീറ്റുകൾ ശക്തമായി ക്ലൈം ചെയ്യാനുള്ള നീക്കത്തിലാണ് .
സ്വകാര്യ കാറില്‍ എംഎല്‍എ ബോര്‍ഡ് വെച്ചെത്തിയ രാഹുല്‍ രാവിലെ അന്തരിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. തുടര്‍ന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ജെ. പൗലോസിന്റെ മണ്ണാര്‍ക്കാട്ടെ വീട്ടിലേക്ക് പോയി. ഇന്ന് മറ്റിടങ്ങളിലും സന്ദര്‍ശനം നടത്തും. വരും ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ സജീവമാകാനാണ് അദ്ദേഹത്തിന്റെ നീക്കം.
കോണ്‍ഗ്രസിലെ ്എ ഗ്രൂപ്പുകാരുടെ പൂര്‍ണ പിന്തുണയോടയാണ് രാഹുല്‍ എത്തിയത്. അന്തരിച്ച കെപിസിസി സെക്രട്ടറി പി ജെ പൗലോസിന്റെ വീട്ടിലും രാഹുല്‍ എത്തിയപ്പോള്‍ ഇവിടെ വെച്ച് മറ്റു നേതാക്കളെയും രാഹുല്‍ കണ്ടു. ബെന്നി ബെഹനാന്‍, വി കെ ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ കണ്ടു. ബെന്നി ബെഹനാന്‍ രാഹുലിനെ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കൈ കൊടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറി മുത്തലിബ് രാഹുലുമായി ദീര്‍ഘസംഭാഷണം നടത്തി.
രാഹുലിനൊപ്പം കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ നിഖില്‍ കണ്ണാടിയും യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രശോഭുമുണ്ട്. കൂടുതല്‍ പ്രവര്‍ത്തകരോട് എംഎല്‍എ ഓഫിസിലേക്ക് എത്തണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചതായാണ് ലഭിക്കുന്ന വിവരം. രാഹുലിനെതിരെ ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് എംഎല്‍എക്ക് സംരക്ഷണം ഒരുക്കാനാണ് കൂടുതല്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തുന്നത് എന്നാണ് സൂചന. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും താന്‍ മാധ്യമങ്ങളെ കാണുമെന്നും രാഹുല്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് അടൂരിലുള്ള വീട്ടില്‍ നിന്ന് രാഹുല്‍ പാലക്കാടേക്ക് തിരിച്ചത്. രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എംഎല്‍എ ഓഫീസിന് സമീപമെത്തിയിരുന്നു. കെഎസ്യു ജില്ലാ അധ്യക്ഷന്‍ നിഖില്‍ കണ്ണാടിയാണ് രാഹുലിന്റെ വാഹനമോടിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രശോഭും രാഹുലിനൊപ്പമുണ്ടായിരുന്നു.
അതേസമയം,. പാത്തും പതുങ്ങിയും അല്ല ജനപ്രതിനിധി പാലക്കാട് എത്തേണ്ടതെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ പറഞ്ഞു. ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. വ്യക്തിപരമായ പരുപാടികള്‍ പങ്കെടുക്കുന്നതില്‍ പ്രശ്‌നമില്ല. എംഎല്‍എ ഓഫീസില്‍ കയറാന്‍ അനുവദിക്കില്ലെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. ഷാഫി പറമ്പിലിന്റെ പിന്തുണയോടെയാണ് രാഹുലിന്റെ യാത്രയെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ കെ ഷാനിബും പറഞ്ഞു. പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ പ്രതിഷേധമുണ്ടാകും. പ്രതിഷേധങ്ങള്‍ക്കൊപ്പം ഡിവൈഎഫ്‌ഐ ഉണ്ടാകുമെന്നും ഷാനിബ് പറഞ്ഞു.
അതേസമയം മണ്ഡലത്തിലെത്തിയ രാഹുല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇന്നും രാഹുല്‍ പ്രതികരിച്ചില്ല. കാണേണ്ടപ്പോള്‍ കണ്ടോളാം എന്നായിരുന്നു മാധ്യമങ്ങളോടുള്ള രാഹുലിന്റെ മറുപടി. രാഹുലിനെതിരായ ലൈംഗികാതിക്രമ കേസില്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. രാഹുലിന്റെ ശബ്ദരേഖകളും ടെലഗ്രാം ചാറ്റുകളുമാണ് ശേഖരിച്ചത്. ഇത് രാഹുലിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതായാണ് വിവരം. നിലവില്‍ കേസില്‍ പരാതി നല്‍കിയ 11 പേരുടെയും മൊഴി അന്വേഷകസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
സമൂഹമാധ്യമത്തിലൂടെയാണ് രാഹുല്‍ പരിചയപ്പെട്ടതെന്നും തുടക്കംമുതല്‍ അശ്ലീല മെസേജുകള്‍ അയച്ചെന്നും ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായും യുവനടി അന്വേഷക സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും കൈമാറി. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കപ്പെട്ട ഇരയുമായി സംസാരിച്ച മാധ്യമപ്രവര്‍ത്തകയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭച്ഛിദ്രത്തിനിരയായ മറ്റ് രണ്ടു യുവതികളുടെ കൂടെ മൊഴി ലഭിക്കാനാണ് അന്വേഷകസംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മൂന്നാം പാര്‍ട്ടി പരാതികള്‍ അല്ലാതെ രാഹുലിനെതിരെ അതിക്രമം നേരിട്ടവര്‍ നേരിട്ട് പരാതി നല്‍കിയിട്ടില്ല എന്നതുള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് രാഹുലിന് കോണ്‍ഗ്രസ് ഇതുവരെ പ്രതിരോധം തീര്‍ത്തിട്ടുള്ളത്. എം മുകേഷ് എംഎല്‍എ രാജിവയ്ക്കാത്തതും മണ്ഡലത്തിലും സഭയിലും സജീവമാകുന്നതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഒരു വേള രാഹുല്‍ സഭയില്‍ വന്ന് പോയെങ്കിലും മറ്റ് ദിവസങ്ങളിലൊന്നും പാലക്കാടിനെ പ്രതിനിധീകരിച്ച് സഭയിലെത്തിയിരുന്നില്ല.
rahul mamkoottathil MLA arrived palakkad after 38 days
