വാഷിങ്ടൺ :ഐക്യരാഷ്ട്രസഭയിൽ തനിക്കെതിരെ തുടർച്ചയായി ദുരൂഹമായ സംഭവങ്ങൾ ഉണ്ടായെന്നും, അത് ഒരു അട്ടിമറി നീക്കമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അട്ടിമറി നീക്കമാണെന്നും ട്രംപ് ആരോപിച്ചു. ഐക്യരാഷ്ട്ര സംഘടനയില്‍ എത്തിയ തനിക്ക് ഒരേ ദിവസം മൂന്ന് അപകടങ്ങള്‍ സംഭവിച്ചതില്‍ താന്‍ അസ്വസ്ഥനാണെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
ഐക്യരാഷ്ട്രസഭയിൽ എത്തിയ തനിക്ക് ഒരേ ദിവസം മൂന്ന് അപകടങ്ങൾ സംഭവിച്ചതിൽ, താൻ അസ്വസ്ഥനാണെന്നാണ് അദ്ദേഹം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞത്. എസ്കലേറ്ററിൽ വെച്ചായിരുന്നു ആദ്യ സംഭവമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവിച്ചതൊന്നും യാദൃശ്ചികമല്ല, ഇത് യുഎന്നിൽ നടന്ന മൂന്ന് അട്ടിമറിയാണ്. അവർ സ്വയം ലജ്ജിക്കണം. ഈ കത്തിന്റെ ഒരു പകർപ്പ് ഞാൻ സെക്രട്ടറി ജനറലിന് അയയ്ക്കുന്നു. സംഭവത്തിൽ അടിയന്തര അന്വേഷണം ഞാൻ ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്രസംഘടനയ്ക്ക് അവരെ ഏൽപ്പിച്ച ജോലി ചെയ്യാൻ കഴിയാത്തതിൽ വലിയ അതിശയമൊന്നുമില്ല. എസ്‌കലേറ്ററിന് സമീപത്തെ എല്ലാ സിസിടിവി ടേപ്പുകളും സംരക്ഷിക്കണം. സീക്രട്ട് സർവീസ്, കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം ഇതിൻ്റെ ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ട്രംപ് നടത്തിയ ഈ ആരോപണങ്ങൾ യുഎൻ അധികൃതർ നിഷേധിച്ചിരിക്കികയാണ്. എസ്കലേറ്റർ നിൽക്കാൻ കാരണം ട്രംപിന്റെ സംഘത്തിലെ വിഡിയോഗ്രാഫർ എമർജൻസി സ്വിച്ച് അമർത്തിയതിനാലാണെന്ന് യുഎൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ടെലിപ്രോംപ്റ്റർ പ്രവർത്തിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഐക്യരാഷ്ട്ര സംഘടനയ്ക്കല്ലെന്നും അമേരിക്കൻ അധികൃതർ നേരിട്ടാണ് അത് ചെയ്തിരുന്നതെന്നും യുഎൻ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം പ്രസംഗം കേൾക്കുന്ന ഇയർപീസുകളിലെ തകരാറിനെ കുറിച്ച് യുഎൻ അധികൃതർ ഒരു മറുപടിയും നൽകിയിട്ടില്ല. ഈ വിഷയത്തിൽ രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ അറിയിച്ചു.
